മലയാളികളുടെ പ്രിയപ്പെട്ട നടന് സൈനുദ്ദിന്റെ മകനും നടനുമായ സിനില്‍ സൈനുദ്ദീന്‍ വിവാഹിതനായി. ഹുസൈനയാണ് വധു. വിവാഹ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
പറവ എന്ന ചിത്രമാണ് സിനിലിനെ ശ്രദ്ധേയനാക്കിയത്. പിതാവിനെ പോലെ തന്നെ മികച്ചൊരു മിമിക്രി കലാകാരന് കൂടിയാണ് സിനിൽ. നിരവധി നടന്മാരുടെ രൂപവും ശബ്ദവും അനുകരിച്ച് വേദികളിൽ സിനിൽ കയ്യടി നേടിയിട്ടുണ്ട്. ബ്ലാക്ക് കോഫി, ഹാപ്പി സർദാർ, വെള്ളം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.