scorecardresearch

മാധവന്റെ അനിയന്മാർക്ക് പേരിട്ടു; ഇരട്ടകുട്ടികളുടെ പേരു വെളിപ്പെടുത്തി വിഷ്ണു ഉണ്ണികൃഷ്ണൻ

Vishnu Unnikrishnan: അടുത്തിടെയാണ് വിഷ്ണുവിനും ഐശ്വര്യയ്ക്കും ഇരട്ടകുട്ടികൾ പിറന്നത്. മക്കളുടെ പേരിടൽ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് നടൻ

Vishnu Unnikrishnan: അടുത്തിടെയാണ് വിഷ്ണുവിനും ഐശ്വര്യയ്ക്കും ഇരട്ടകുട്ടികൾ പിറന്നത്. മക്കളുടെ പേരിടൽ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് നടൻ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Vishnu Unnikrishnan Twins Name

ബാലനടനായി സിനിമയിലെത്തുകയും പിന്നീട് തിരക്കഥാകൃത്താവുകയും ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍' എന്ന ചിത്രത്തിലൂടെ നായക നടനായി മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടുകയും ചെയ്ത നടനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍.

Advertisment

Also Read: IFFI 2025: സ്വപ്നങ്ങളിലെ ബലൂണുകളും യാഥാർത്ഥ്യത്തിലെ മീൻ ഗന്ധവും! 'ഹാപ്പി ബർത്ത്ഡേ' പറയുന്നത്

അടുത്തിടെയാണ് വിഷ്ണുവിനും ഐശ്വര്യയ്ക്കും ഇരട്ടകുട്ടികൾ പിറന്നത്. ഇരട്ടി സന്തോഷവുമായി തങ്ങളുടെ ജീവിതത്തിലേക്ക് ഇരട്ടകുട്ടികളെത്തിയ വിശേഷം വിഷ്ണു തന്നെയാണ്​ ആരാധകരെ അറിയിച്ചത്. 

Also Read: സൊറ പറഞ്ഞ് മമ്മൂക്കയും ലാലേട്ടനും ചായക്കടയിൽ, കേൾവിക്കാർ ആരൊക്കെ എന്നുനോക്കൂ; വൈറലായി ചിത്രം

Advertisment

ഇപ്പോഴിതാ, മക്കൾക്ക് പേരിട്ട സന്തോഷം പങ്കിടുകയാണ് നടൻ. "മാധവന്റെ അനിയന്മാർക്ക് പേരിട്ടു. കുഞ്ഞാവകൾ ഇനി മുതൽ, വിനായക്, കാർത്തികേയ എന്നറിയപ്പെടും," വിഷ്ണു കുറിച്ചു. 

Also Read: ഒടുവിൽ ആ സ്വപ്നം യാഥാർത്ഥ്യമാവുന്നു, കൂടെ വേണം: സന്തോഷം പങ്കിട്ട്​​ അനു സിതാര

2020 ഫെബ്രുവരിയിൽ വിവാഹിതരായ വിഷ്ണുവിനും ഐശ്വര്യയ്ക്കും മാധവ് എന്ന മകനുമുണ്ട്. ഇടിയൻ ചന്തു, താനാര തുടങ്ങിയ ചിത്രങ്ങളാണ് വിഷ്ണുവിന്റേതായി അവസാനമായി പുറത്തിറങ്ങിയത്. നാദിർഷ സംവിധാനം ചെയ്യുന്ന മാജിക് മഷ്റൂംസ്, ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കുന്ന ഭീഷ്മർ എന്നീ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.

Also Read: സർജറി വിജയമായിരുന്നു, കഠിനമായ ഈ ഘട്ടം താണ്ടി തിരിച്ചുവരും: സിദ്ധാർത്ഥ് മേനോൻ

Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: