നടനും തിരക്കഥാകൃത്തുമായ വിഷ്‌ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാകുന്നു. ഐശ്വര്യയാണ് വിഷ്ണുവിന്റെ പ്രതിശ്രുത വധു. ഇന്നാണ് വിവാഹനിശ്ചയം നടന്നത്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത് വിഷ്ണുവിന്റെ സുഹൃത്തും നടനുമായ ധര്‍മജന്‍ ബോള്‍ഗാട്ടിയാണ്.

Read Also: ‘ദേ..ദിതാണ് ഞാന്‍’; ആള്‍ക്കൂട്ടത്തിന് സ്വയം പരിചയപ്പെടുത്തി വിഷ്ണു ഉണ്ണിക്കൃഷ്ണൻ

‘ആശംസകള്‍ സഹോ’ എന്ന തലക്കെട്ടോടെയാണ് ധര്‍മജന്‍ സുഹൃത്തിന്റെ വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. നിമിഷങ്ങള്‍ക്കകം ഈ ചിത്രങ്ങള്‍ മലയാള സിനിമാ പ്രേക്ഷകര്‍ ഏറ്റെടുത്തു. അതേസമയം, വിവാഹം എന്നത്തേക്കാണ് നിശ്ചയിച്ചിരിക്കുന്നത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുത്തത്.

Image may contain: 11 people, people smiling

‘എന്റെ വീട് അപ്പൂന്റെയും’ എന്ന സിനിമയിലൂടെയാണ് വിഷ്‌ണു മലയാള സിനിമയിലെത്തിയത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. നാദിർഷാ സംവിധാനം ചെയ്‌ത ‘കട്ടപ്പനയിലെ ഋതിക്‌ റോഷൻ’ എന്ന ചിത്രത്തിൽ വിഷ്‌ണുവാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. വിഷ്‌ണുവിനൊപ്പം ധർമജനും ശ്രദ്ധേയമായ വേഷം ചെയ്‌തിരുന്നു. വിഷ്‌ണുവിന്റെയും ധർമജന്റെയും കോമഡി കൂട്ടുക്കെട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.

Image may contain: 13 people, people smiling, people standing

അഭിനയത്തിനു പുറമേ വിഷ്‌ണു ഉണ്ണികൃഷ്‌ണൻ തിരക്കഥ രചിക്കുകയും ചെയ്‌തിട്ടുണ്ട്. ബിബിൻ ജോർജുമായി ചേർന്ന് അമർ അക്ബ‌ർ അന്തോണി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കിയത് വിഷ്‌ണുവാണ്. നാദിർഷാ തന്നെയാണ് സിനിമ സംവിധാനം ചെയ്‌തതും. പടം സൂപ്പർ ഹിറ്റാകുകയും ചെയ്‌തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook