scorecardresearch
Latest News

പൊള്ളൽ സാരമുള്ളതല്ല, ഭയപ്പെടാനൊന്നുമില്ല; വിഷ്ണു ഉണ്ണികൃഷ്ണന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് നിർമാതാവ്

ബുധനാഴ്ച രാത്രിയാണ് നടൻ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റത്

Vishnu Unnikrishnan, Vishnu Unnikrishnan burn injury

ബുധനാഴ്ച രാത്രിയാണ് ‘വെടിക്കെട്ട്’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ വിളക്കിലെ എണ്ണ വീണ് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണിക്കൃഷ്ണന് പൊള്ളൽ ഏറ്റത്. വൈപ്പിനിലെ ലൊക്കേഷനിൽ വച്ചായിരുന്നു അപകടം. പൊള്ളലേറ്റ വിഷ്ണുവിനെ ഉടനെ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിഷ്ണുവിന്റെ ആരോഗ്യത്തിൽ ആശങ്കപ്പെടാനൊന്നുമില്ലെന്ന് വ്യക്തമാക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ എൻ എം ബാദുഷ. “വെടിക്കെട്ടിന്റെ വൈപ്പിനിലെ ലൊക്കേഷനിൽ ചിത്രീകരണത്തിനിടയിൽ കഴിഞ്ഞ ദിവസം വിഷ്ണുവിന്റെ കയ്യിലേക്ക് വിളക്കിലെ എണ്ണ വീണ് പൊള്ളൽ ഏറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ കൊണ്ടു പോവുകയും വേണ്ട ശുശ്രൂഷകൾ നടത്തിയിട്ടുമുണ്ട്. സാരമല്ലാത്ത പൊള്ളലായതിനാൽ മുറിവ് ഉണങ്ങുന്നതിന് വേണ്ടി അഞ്ച് ദിവസത്തോളമെങ്കിലും ആശുപത്രിയിൽ കിടക്കണമെന്നത് ഒഴിച്ചാൽ മറ്റൊരു ഗുരുതരാവസ്ഥയും നിലവിൽ ഇല്ല. അഞ്ച് ദിവസത്തിന് ശേഷം വിഷ്ണു എത്തിയാൽ നമ്മൾ വീണ്ടും പഴയ ഉഷാറോടെ ‘വെടിക്കെട്ട്’ ആരംഭിക്കും,” ബാദുഷ കുറിച്ചു.

ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ ബാദുഷയും ഷിനോയ് മാത്യൂവും ചേർന്ന് നിർമ്മിച്ച് ചിത്രം സംവിധാനം ചെയ്യുന്നത് ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor vishnu unnikrishnan burn injury during film shooting health condition