/indian-express-malayalam/media/media_files/uploads/2017/07/Vishal1.jpg)
മുന്‍കാല നിര്‍മാതാവ് ഗോപാല്‍ റെഡ്ഡിയുടെ മകനും നിര്‍മ്മാതാവുമായ ഭാര്‍വ് റെഡ്ഡിയുടെ മരണത്തിലുള്ള വേദന പങ്കുവച്ച് നടനും നിര്‍മാതാവും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ പ്രസിഡന്റുമായ വിശാല്‍.
'ഭാര്‍ഗവ്, നീ ജീവനൊടുക്കിയിട്ടില്ലായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. പക്ഷേ, കാര്യമില്ല. എനിക്ക് നഷ്ടപ്പെട്ടത് എന്‍റെ സ്വന്തം സഹോദരനെയാണ്. ഇതിന്‍റെ കുറ്റബോധത്തില്‍ നിന്ന് എനിക്കൊരിക്കലും കരകയറാന്‍ സാധിക്കില്ല. എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. നിന്നെ ഒരുപാട് മിസ് ചെയ്യുന്നു എന്ന് പറയാനാണ് ഞാന്‍ ട്വിറ്ററില്‍ വന്നത്. എന്തിനാണ് നീയിതു ചെയ്തത്? നിന്‍റെ പ്രശ്‌നങ്ങള്‍ ഞാന്‍ പരിഹരിക്കുമായിരുന്നല്ലോ. കരഞ്ഞുകൊണ്ടാണ് ഞാന്‍ മെസേജ് ചെയ്തുകൊണ്ടിരിക്കുന്നത്'-വിശാല്‍ കുറിച്ചു.
Bhargav.i wish u didn't end your https://t.co/YD4je0JFfH way.i lost my own brother.i will Neva get over this guilt.i am https://t.co/gXNAjsHFQO btw all this chaos. I take to Twitter to say I miss u man.why the hell.i wud hav sorted out your issues too.i cry as I msg
— Vishal (@VishalKOfficial) May 8, 2018
ചൊവ്വാഴ്ച രാവിലെയാണ് ഭാര്‍ഗവ് റെഡ്ഡിയെ നെല്ലൂരിനു സമീപത്തെ വാകഡ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്താണ് മരണകാരണമെന്ന് കണ്ടെത്തിയിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മഹാനദി, മധുരഗരിലോ തുടങ്ങിയ ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ഗോപാല്‍ റെഡ്ഡി 2008ലാണ് മരിച്ചത്. ഭാര്‍ഗവ് ആര്‍ട്‌സ് പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് സിനിമകള്‍ നിര്‍മിച്ചിരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.