Latest News

നടൻ വിശാഖ് നായർ വിവാഹിതനാവുന്നു

എന്റെ പ്രതിശ്രുത വധു ജയപ്രിയ നായരെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു

vishak nair, actor, ie malayalam

‘ആനന്ദം’ സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്ക് എത്തിയ നടൻ വിശാഖ് നായർ വിവാഹിതനാവുന്നു. ഇൻസ്റ്റഗ്രാമിലൂടെ പ്രതിശ്രുത വധുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് വിശാഖ് വിവാഹ കാര്യം അറിയിച്ചത്. ജയപ്രിയ നായർ ആണ് വിശാഖിന്റെ ജീവിതസഖിയാകുന്നത്.

”ഒക്ടോബർ 21, ആനന്ദം റിലീസായ ഈ ദിവസം എന്റെ ജീവിതം ആകെ മാറിമറിഞ്ഞു. ഈ ദിവസം തന്നെ വലിയൊരു പ്രഖ്യാപനം നടത്തുന്നു. എന്റെ പ്രതിശ്രുത വധു ജയപ്രിയ നായരെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു. ഉടൻ തന്നെ ഞങ്ങൾ മോതിരം കൈമാറും,” ഇൻസ്റ്റഗ്രാമിൽ വിശാഖ് കുറിച്ചു.

‘ആനന്ദം’ സിനിമയിൽ കുപ്പി എന്ന കഥാപാത്രത്തിലൂടെയാണ് വിശാഖ് ശ്രദ്ധേയനായത്. പിന്നീട് പുത്തൻപണം, ചങ്ക്സ്, കുട്ടിമാമ, ചിരി, തിമിരം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. കിളി എന്ന വെബ് സീരീസിലെ വിശാഖിന്‍റെ അഭിനയവും ഏറെ പ്രശംസ നേടിയിരുന്നു.

Read More: ആറു വർഷങ്ങളായി എന്ന് വിശ്വസിക്കാനാവുന്നില്ല; നയൻസിനൊപ്പം വിക്കി, ചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor vishak nair introduces his fiance jayapria nair

Next Story
ആറു വർഷങ്ങളായെന്ന് വിശ്വസിക്കാനാവുന്നില്ല; നയൻസിനൊപ്പം വിക്കി, ചിത്രങ്ങൾNayanthara, നയൻതാര, Vignesh Shivan, വിഘ്നേശ് ശിവൻ, Nayanthara Vignesh Sivan wedding date, Nayanthara photos, nayanthara love, നയൻതാര പ്രണയം, nayans, Nanum Rowdy Dhan, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com