ആനന്ദം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ വിശാഖ് നായർ വിവാഹിതനായി. ജയപ്രിയയാണ് വധു.
ബെംഗളൂരുവിൽ നടന്ന വിവാഹത്തിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.
ആനന്ദത്തിലെ കുപ്പി എന്ന കഥാപാത്രമാണ് വിശാഖിനെ ശ്രദ്ധേയനാക്കിയത്. ‘പുത്തന്‍പണം, ചങ്ക്സ്, മാച്ച് ബോക്സ്, കുട്ടിമാമ തുടങ്ങിയ സിനിമകളിലും വിശാഖ് അഭിനയിച്ചിട്ടുണ്ട്. പ്രണവ് മോഹന്‍ലാല്‍- വിനീത് ശ്രീനിവാസന് ടീമിന്റെ ‘ഹൃദയം’ എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ പ്രേക്ഷകർ വിശാഖിനെ കണ്ടത്.