scorecardresearch

എന്തുവാ വിനായകാ ചെയ്തു വെച്ചേക്കുന്നത്, എതിരെ നിൽക്കുന്നത് രജനീകാന്താണെന്ന് ഓർക്കേണ്ടേ?; ജയിലറിലെ കൊടൂര വില്ലന് കയ്യടിച്ച് പ്രേക്ഷകർ

"വമ്പൻ സ്രാവുകളും തിമിംഗലവും എല്ലാം അപ്പുറത്ത് നിൽക്കുമ്പോൾ ആളും അംഗബലവും ഇല്ലാതെ, വില്ലൻ പെർഫോമൻസ് കൊണ്ട് മാത്രം വിറപ്പിച്ച മുതൽ," വിനായകന്റെ പ്രകടനത്തിനു കയ്യടിച്ച് സോഷ്യൽ മീഡിയ

"വമ്പൻ സ്രാവുകളും തിമിംഗലവും എല്ലാം അപ്പുറത്ത് നിൽക്കുമ്പോൾ ആളും അംഗബലവും ഇല്ലാതെ, വില്ലൻ പെർഫോമൻസ് കൊണ്ട് മാത്രം വിറപ്പിച്ച മുതൽ," വിനായകന്റെ പ്രകടനത്തിനു കയ്യടിച്ച് സോഷ്യൽ മീഡിയ

author-image
Entertainment Desk
New Update
Vinayakan | Rajanikanth | Jailer

കൊടൂര വില്ലനായി ജയിലറിൽ വിനായകൻ

വ്യാഴാഴ്ച റിലീസിനെത്തിയ രജനീകാന്ത് ചിത്രം 'ജയിലർ' തിയേറ്ററുകളെ ത്രസിപ്പിച്ചു മുന്നേറുകയാണ്. രജനീകാന്തിന്റെ സ്വാഗും സ്റ്റൈലും മോഹൻലാലിന്റെ സ്ക്രീൻ പ്രസൻസും അതിഥിവേഷവുമൊക്കെ വാഴ്ത്തപ്പെടുമ്പോൾ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ കവരുന്ന പ്രകടനം കാഴ്ച വച്ച മറ്റൊരാൾ വിനായകനാണ്. രജനികാന്ത്, മോഹൻലാൽ, ശിവ രാജ്‌കുമാർ, ജാക്കി, മകരന്ത് ദേശ് പാണ്ഡെ തുടങ്ങിയ വമ്പൻ സ്റ്റാറുകൾക്ക് എതിരെ നിൽക്കുന്ന മെയിൻ വില്ലനായി അഴിഞ്ഞാടുകയാണ് വിനായകന്റെ വർമ്മൻ എന്ന കഥാപാത്രം.

Advertisment

" എന്തുവാ വിനായകാ ചെയ്ത് വെച്ചേക്കുന്നത്? തമിഴ്‌നാട്ടിലെ ഏറ്റവും വലിയ താരമാണ് മുന്നിൽ നിൽക്കുന്നതെന്ന് ഓർക്കാൻ പോലും സമ്മതിക്കാത്ത കൊടൂര വില്ലനിസം. വമ്പൻ സ്രാവുകളും തിമിംഗലവും എല്ലാം അപ്പുറത്ത് നിൽക്കുമ്പോൾ ആളും അംഗബലവും ഇല്ലാതെ, വില്ലൻ പെർഫോമൻസ് കൊണ്ട് മാത്രം വിറപ്പിച്ച മുതൽ," എന്നാണ് വിനായകന്റെ പ്രകടനത്തെ സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്.

വിനായകന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് സിനിമാലോകം ജയിലറിലെ വേഷത്തെ വിലയിരുത്തുന്നത്. വിഗ്രഹങ്ങൾ മോഷ്ടിച്ച് കടത്തി വിദേശത്തേക്ക് വിൽക്കുന്ന ഒരു മലയാളി ഗുണ്ടാസംഘത്തലവനാണ് വർമ്മൻ. രജനികാന്തിനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന വില്ലനായി അഭിനയിച്ച വിനായകനെ അഭിനന്ദിക്കുകയാണ് ആരാധകരും.

Advertisment

ഓപ്പണിംഗ് ഡേ തന്നെ ബോക്സ് ഓഫീസിൽ നിന്നും 52 കോടി കളക്റ്റ് ചെയ്തിരിക്കുകയാണ് ജയിലർ. ഇതോടെ ഈ വര്‍ഷത്തെ ഏറ്റവും വലിയ തമിഴ് ഒപ്പണര്‍ എന്ന പദവിയാണ്  ജയിലര്‍ സ്വന്തമാക്കിയത്. മണിരത്‌നത്തിന്‌റെ പൊന്നിയിന്‍ സെല്‍വന്‍ 2 ആദ്യ ദിനം ഇന്ത്യയില്‍ 32 കോടി നേടിയിരുന്നു, ആ സ്ഥാനം ഇന്ന് ജയിലറിനു സ്വന്തം. 44.5 കോടിയാണ് ചിത്രത്തിന്‌റെ മൊത്തം കളക്ഷന്‍ എന്നാണ് ഇന്‍ഡസ്ട്രി ട്രാക്കര്‍ സാക്‌നില്‍ക്ക് പറയുന്നത്.

ഏകദേശം 78.62% ആളുകള്‍ ജയിലര്‍ ആദ്യ ദിവസം കണ്ടതായാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിൽ നിന്നും 23 കോടിയാണ് ചിത്രം നേടിയത്. കര്‍ണാടക - 11 കോടി, ആന്ധ്രാപ്രദേശ്, തെലുങ്കാന- 10 കോടി, കേരളം- 5 കോടി എന്നിങ്ങനെ പോവുന്നു മറ്റു സംസ്ഥാനങ്ങളിലെ കളക്ഷൻ. ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയുടെ അഭിപ്രായത്തില്‍ ചിത്രം ഇതിനകം യുഎസില്‍ 1.45 മില്യണ്‍ ഡോളറിലധികം നേടിയിട്ടുണ്ട്. 1.14  മില്യണ്‍ ഡോളര്‍ നേടിയ വിജയിയുടെ വാരിസിനെക്കാള്‍ കൂടുതലാണ് യുഎസില്‍ ജയിലറുടെ റെക്കോർഡ്. ഇതിനു മുന്‍പ് രജനികാന്തിന്‌റെ അവസാന റിലീസായ 2021ലെ 'അണ്ണാത്തെ' ആദ്യ ദിനം ലോകമെമ്പാടും 70.19 കോടി നേടിയിരുന്നു.

Rajanikanth Vinayakan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: