ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിക്രമിന്റെ മകളും ഡിഎംകെ തലവന്‍ കരുണാനിധിയുടെ കൊച്ചു മകനും വിവാഹിതരായി. ഇന്നു പുലര്‍ച്ചെയായിരുന്നു വിവാഹം. 2016ലാണ് അക്ഷിതയുടെയും മനു രഞ്ജിത്തിന്റെയും വിവാഹ നിശ്ചയം കഴിയുന്നത്.

വിവാഹത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയായിരുന്നു. ഗോപാല്‍പുരത്തെ കരുണാനിധിയുടെ കുടുംബവീട്ടില്‍ വച്ചായിരുന്നു വിവാഹം നടന്നത്. നാളെ എംആര്‍സി നഗറിലെ മേയര്‍ രാമനാഥന്‍ ഹാളില്‍ വച്ച് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി റിസപ്ഷന്‍ നടത്താനാണ് തീരുമാനം.

വിവാഹ നിശ്ചയം പോലെ തന്നെ വളരെ ലളിതമായാണ് വിവാഹവും നടന്നത്. അടുത്ത കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മാത്രമായിരുന്നു വിവാഹനിശ്ചയത്തിന് ക്ഷണിച്ചിരുന്നത്. സംവിധായകന്‍ ശങ്കറും ഉദയനിധി സ്റ്റാലിനും അന്ന് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ