ചെന്നൈ: ചിയാൻ വിക്രമിന്റെ പിതാവും നടനുമായ ജോൺ വിക്ടർ (വിനോദ് രാജ്) അന്തരിച്ചു. ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്നാണ് മരണം. ഹൃദയ സംബന്ധമായ അസുഖങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.

നിരവധി തമിഴ് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഗില്ലി, തിരുപ്പാച്ചി തുടങ്ങിയ സിനിമകളിൽ പ്രധാന വേഷം ചെയ്തു. ഗില്ലിയിൽ തൃഷയുടെ അച്ഛന്റെ വേഷമായിരുന്നു. നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

നടന്‍ ത്യാഗരാജന്റെ (നടന്‍ പ്രശാന്തിന്റെ അച്ഛന്‍) സഹോദരി രാജേശ്വരിയാണ് ഭാര്യ. വിക്രമിനെ കൂടാതെ ഒരു മകനും മകളുമുണ്ട്. രണ്ടാമത്തെ മകൻ ദുബായിലാണ് താമസം. മകൾ അധ്യാപികയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook