നടൻ വിജിലേഷ് വിവാഹിതനായി

കോഴിക്കോട് സ്വദേശിനിയായ സ്വാതി ഹരിദാസാണ് വധു

vijilesh, വിജിലേഷ്, vijilesh wedding, vijilesh wedding photos, വിജിലേഷ് വിവാഹം, വിജിലേഷ്, vijilesh varathan, മഹേഷിന്റെ പ്രതികാരം, vijilesh marriage, vijilesh karayadvt, vijilesh

നടൻ വിജിലേഷ് വിവാഹിതനായി. കോഴിക്കോട് സ്വദേശിനിയായ സ്വാതി ഹരിദാസാണ് വധു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്.

vijilesh, വിജിലേഷ്, vijilesh wedding, vijilesh wedding photos, വിജിലേഷ് വിവാഹം, വിജിലേഷ്, vijilesh varathan, മഹേഷിന്റെ പ്രതികാരം, vijilesh marriage, vijilesh karayadvt, vijilesh

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് വിജിലേഷ് സിനിമാരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. മഹേഷിന്‍റെ പ്രതികാരത്തിലെ ‘എന്താല്ലേ’ എന്ന ഒരൊറ്റ ഡയലോഗിലൂടെ തിയേറ്ററിൽ കൈയ്യടി നേടിയ താരമാണ് വിജിലേഷ് കാരയാട്. ഈ ചിത്രത്തിനുശേഷം ഗപ്പി, അലമാര, ചിപ്പി, വിമാനം തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അമല്‍ നീരദ് സംവിധാനം ചെയ്ത ‘വരത്തന്‍’ എന്ന ചിത്രത്തിലെ ജിതിന്‍ എന്ന കഥാപാത്രം വിജിലേഷിന്റെ അഭിനയജീവിതത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ്.

മുൻപൊരിക്കൽ ജീവിതത്തിൽ ഒരു കൂട്ടുവേണം എന്ന് പറഞ്ഞ് ഫെയ്സ്ബുക്കിൽ വിജിലേഷ് പോസ്റ്റിട്ടിരുന്നു. ”ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന തോന്നൽ പതിവിലും ശക്തിയായി തെളിഞ്ഞു നിൽക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന /എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.. വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ”. എന്നായിരുന്നു വിജിലേഷിന്റെ പോസ്റ്റ്. ഈ പോസ്റ്റാണ് വിജിലേഷിന്റെ ജീവിതത്തിലേക്ക് സ്വാതിയെ കൊണ്ടെത്തിച്ചത്.

Read More: ആദ്യമായി കണ്ടുമുട്ടിയിട്ട് ഒരു വർഷം, അശ്വിനൊപ്പമുളള ചിത്രം പങ്കുവച്ച് മിയ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor vijilesh karayad got married photos

Next Story
പ്രിയതമനൊപ്പം ഹോളി ആഘോഷിച്ച് കാജൾ അഗർവാൾ; ചിത്രങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com