Latest News

വിവാഹ തീയതി അറിയിച്ച് നടൻ വിജിലേഷ്

കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസ് ആണ് വധു

vigilesh, ie malayalam

തീർത്തും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് വിജിലേഷ്. ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു വാർത്ത പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് താരം. തന്റെ വിവാഹ തീയതിയാണ് വിജിലേഷ് ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്.

മാർച്ച് 29 നാണ് വിവാഹമെന്നും എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നുവെന്നുമാണ് ഭാവി വധുവിനൊപ്പമുളള ചിത്രം പങ്കുവച്ച് വിജിലേഷ് കുറിച്ചത്. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസ് ആണ് വധു.

മാർച്ച്‌ 29 നാണ് വിവാഹം എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു….

Posted by Vijilesh Karayadvt on Monday, March 15, 2021

വിവാഹം ഉറപ്പിച്ചെന്നും വിവാഹ തീയതിയും മറ്റ് കാര്യങ്ങളും പിന്നീട് അറിയിക്കാമെന്നുമായിരുന്നു വിവാഹ നിശ്ചയം കഴിഞ്ഞ വിവരം പങ്കുവച്ചുകൊണ്ട് വിജേഷ് വ്യക്തമാക്കിയത്. മുൻപൊരിക്കൽ ജീവിതത്തിൽ ഒരു കൂട്ടുവേണം എന്ന് പറഞ്ഞ് ഫെയ്സ്ബുക്കിൽ വിജിലേഷ് പോസ്റ്റിട്ടിരുന്നു.

”ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന തോന്നൽ പതിവിലും ശക്തിയായി തെളിഞ്ഞു നിൽക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന /എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.. വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ”. എന്നായിരുന്നു വിജിലേഷിന്റെ പോസ്റ്റ്. ഈ പോസ്റ്റാണ് വിജിലേഷിന്റെ ജീവിതത്തിലേക്ക് സ്വാതിയെ കൊണ്ടെത്തിച്ചത്.

Read More: ആദ്യമായി കണ്ടുമുട്ടിയിട്ട് ഒരു വർഷം, അശ്വിനൊപ്പമുളള ചിത്രം പങ്കുവച്ച് മിയ

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് വിജിലേഷ് സിനിമാരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. മഹേഷിന്‍റെ പ്രതികാരത്തിലെ ‘എന്താല്ലേ’ എന്ന ഒരൊറ്റ ഡയലോഗിലൂടെ തിയേറ്ററിൽ കൈയ്യടി നേടിയ താരമാണ് വിജിലേഷ് കാരയാട്. ഈ ചിത്രത്തിനുശേഷം ഗപ്പി, അലമാര, ചിപ്പി, വിമാനം തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അമല്‍ നീരദ് സംവിധാനം ചെയ്ത ‘വരത്തന്‍’ എന്ന ചിത്രത്തിലെ ജിതിന്‍ എന്ന കഥാപാത്രം വിജിലേഷിന്റെ അഭിനയജീവിതത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor vijilesh karayad announces wedding date

Next Story
ആദ്യമായി കണ്ടുമുട്ടിയിട്ട് ഒരു വർഷം, അശ്വിനൊപ്പമുളള ചിത്രം പങ്കുവച്ച് മിയmiya, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com