scorecardresearch
Latest News

രോഗം മൂർധന്യാവസ്ഥയിൽ, കരള്‍ മാറ്റിവയ്ക്കലാണ് പോംവഴി: സഹായം അഭ്യര്‍ത്ഥിച്ച് നടൻ വിജയൻ കാരന്തൂര്‍

ദാതാവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് വിജയൻ കാരന്തൂർ

രോഗം മൂർധന്യാവസ്ഥയിൽ, കരള്‍ മാറ്റിവയ്ക്കലാണ് പോംവഴി: സഹായം അഭ്യര്‍ത്ഥിച്ച് നടൻ വിജയൻ കാരന്തൂര്‍

നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് വിജയൻ കാരന്തൂർ. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, വേഷം, ചന്ദ്രോത്സവം, വാസ്തവം, നസ്രാണി, പരുന്ത്, സാൾട്ട് ആൻഡ് പെപ്പർ, ഷട്ടർ തുടങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷകർക്കിടയിൽ വിജയൻ കാരന്തൂരിനെ ശ്രദ്ധേയനാക്കിയ ചിത്രങ്ങളാണ്. ഗുരുതരമായ കരൾ രോഗത്തെ തുടർന്ന് ചികിത്സയിലാണ് നടൻ ഇപ്പോൾ.

കരൾ മാറ്റിവയ്ക്കുക മാത്രമാണ് രോഗത്തിൽ നിന്നും രക്ഷനേടാനുള്ള ഏക പോംവഴി. ദാതാവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് സമൂഹമാധ്യമങ്ങളിലൂടെ അഭ്യർത്ഥിക്കുകയാണ് വിജയൻ കാരന്തൂർ ഇപ്പോൾ.

“പ്രിയപ്പെട്ടവരേ , കഴിഞ്ഞ അഞ്ചു വർഷമായി ഗുരുതരമായ കരൾ രോഗത്താൽ ഞാൻ ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്. ചികിത്സക്കായി നല്ലൊരുതുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂർദ്ധന്യാവസ്ഥയിലാണ്. ലിവർ ട്രാൻസ് പ്ലാന്റേഷൻ മാത്രമാണ് ഏക പോംവഴി. ഒരു കരൾ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിൽ തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകർന്നടിയുന്നു. ആയതിനാൽ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താൻ എന്നെ സഹായിക്കുകയും, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു,” വിജയൻ കാരന്തൂർ കുറിച്ചു.

നാടകരംഗത്തും സജീവമായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് വിജയൻ കാരന്തൂർ. 1973ൽ പുറത്തിറങ്ങിയ മരം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള വരവ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor vijayan karanthur seeks help for liver transplantation