മകളുടെ ബാഡ്മിന്റൻ മൽസരം കാണികളുടെ ഇടയിൽ ഇരുന്നു കാണുന്ന ദളപതി വിജയ്‌യുടെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വിജയ്‌യുടെ മകൾ ദിവ്യ സാഷ തന്റെ സ്കൂളിൽ നടന്ന ബാഡ്മിന്റൻ മൽസരത്തിൽ പങ്കെടുത്തിരുന്നു. ഇതു കാണാനായാണ് വിജയ് എത്തിയത്.

വെറും സാധാരണക്കാരന്റെ രൂപത്തിലാണ് വിജയ് എത്തിയത്. ആയിരക്കണക്കിന് ആരാധകരുളള ദളപതി വിജയ് മകളുടെ മൽസരം കാണാനായി കാണികൾക്കിടയിൽ സാധാരണക്കാരനെപ്പോലെ ഇരുന്നു. മകളുടെ മൽസരം ആസ്വദിക്കുകയും ചെയ്തു. സാഷ ബാഡ്മിന്റൻ കളിക്കുന്നതും അത് കണ്ടുകൊണ്ട് വിജയ് ഗ്യാലറിയിൽ ഇരിക്കുന്നതിന്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ടത്.

വിജയ്‌യുടെ മകൾ ദിവ്യ സാഷ

മകളുടെ മൽസരം കാണുന്ന വിജയ്

വിജയ്‌യുടെ മകൻ സഞ്ജയ്‌യുടെ ഒരു ചിത്രവും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

വിജയ്‌യുടെ മകൻ സഞ്ജയ്. (ഇടതുനിന്ന് ഒന്നാമത്)

വിജയ്-സംഗീത ദമ്പതികൾക്ക് രണ്ടു മക്കളാണുളളത്. സഞ്ജയ്, ദിവ്യ സാഷ. രണ്ടു പേരും വിജയ്‌യുടെ സിനിമയിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വേട്ടൈക്കാരൻ സിനിമയിലെ ഒരു പാട്ടിൽ സഞ്ജയ് അച്ഛനൊപ്പം അഭിനയിച്ചിട്ടുണ്ട്. ദിവ്യ സാഷ തെരി സിനിമയിൽ വിജയ്‌യുടെ മകളായി അഭിനയിച്ചു. ഏറെ നാളുകൾക്കുശേഷമാണ് വിജയ്‌യുടെ മക്കളുടെ ചിത്രങ്ങൾ പുറത്തുവരുന്നത്.

നേരത്തെ തല അജിത് തന്റെ മക്കളുടെ സ്കൂൾ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. അജിത് ആരാധകർ അത് ആഘോഷമാക്കിയിരുന്നു. ഇപ്പോൾ ദളപതി ആരാധകർക്കും ആഘോഷത്തിന് വകനൽകുന്നതാണ് വിജയ്‌യുടേതായി പുറത്തുവന്നിരിക്കുന്ന ചിത്രങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ