/indian-express-malayalam/media/media_files/2025/10/07/vijay-3-2025-10-07-18-15-33.jpg)
/indian-express-malayalam/media/media_files/2025/10/07/vijay-4-2025-10-07-18-15-33.jpg)
നടനും തമിഴക വെട്രി കഴകം (ടിവികെ) മേധാവിയുമായ ദളപതി വിജയ്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ്. 600 കോടി രൂപയുടെ ആസ്തിയുള്ള അദ്ദേഹത്തിൻ്റെ ആഡംബര ജീവിതശൈലി എപ്പോഴും വാർത്താ തലക്കെട്ടുകളിൽ ഇടംപിടിക്കാറുണ്ട്. അടുത്തിടെ കരൂർ റാലിയിലുണ്ടായ തിക്കിലും തിരക്കിലും പരിക്കേറ്റവർക്ക് അദ്ദേഹം നഷ്ടപരിഹാരം പ്രഖ്യാപിച്ചതും ശ്രദ്ധേയമായിരുന്നു.
/indian-express-malayalam/media/media_files/2025/10/07/vijay-5-2025-10-07-18-15-33.jpg)
ഇന്ത്യൻ സിനിമയിലെ ഏറ്റവും ധനികരായ നടന്മാരുടെ പട്ടികയിലാണ് വിജയ് ഇപ്പോൾ ഉള്ളത്. റെക്കോർഡ് പ്രതിഫലമാണ് തന്റെ അവസാന സിനിമയ്ക്ക് വിജയ് കൈപ്പറ്റിയത്, 275 കോടി.
/indian-express-malayalam/media/media_files/2025/10/07/vijay-6-2025-10-07-18-15-33.jpg)
സിനിമകൾ കൂടാതെ, കൊക്കകോള, സൺഫീസ്റ്റ് ഉൾപ്പെടെയുള്ള ബ്രാൻഡ് എൻഡോഴ്മെന്റ് , റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ, ചലച്ചിത്ര നിർമ്മാണത്തിൽ നിന്നുള്ള വരുമാനം എന്നിവയെല്ലാം വിജയ്യുടെ വരുമാന സ്രോതസ്സുകളാണ്.
/indian-express-malayalam/media/media_files/2025/10/07/vijay-1-2025-10-07-18-15-33.jpg)
കഴിഞ്ഞ വർഷത്തെ ഫോർച്യൂൺ ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, 2024 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ മുൻകൂർ നികുതി അടച്ച സെലിബ്രിറ്റികളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് വിജയ് ആയിരുന്നു. ഒന്നാമതായി എത്തിയത് ഷാരൂഖ് ഖാൻ ആയിരുന്നു.
/indian-express-malayalam/media/media_files/2025/10/07/vijay-chennai-house-2025-10-07-18-15-33.jpg)
ഹോളിവുഡ് താരം ടോം ക്രൂയിസിൻ്റെ ബീച്ച് ഹൗസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വിജയ്യുടെ വീട് നിർമ്മിച്ചിരിക്കുന്നത്. ചെന്നൈയിലെ നീലങ്കരൈയിലെ കാസുവാരിന ഡ്രൈവിലാണ് കൊട്ടാരസമാനമായ ഈ ബീച്ച് ഫ്രണ്ട് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ഇതിന് ഏകദേശം 80 കോടി രൂപയോളമാണ് മതിപ്പുവില.
/indian-express-malayalam/media/media_files/2025/10/07/vijay-family-3-2025-10-07-18-15-33.jpg)
തിരുവള്ളൂർ, തിരുപ്പോരൂർ, തിരുമഴിസൈ, വണ്ടല്ലൂർ എന്നിവിടങ്ങളിലെല്ലാം വിജയ്ക്ക് റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളുണ്ട്.
/indian-express-malayalam/media/media_files/2025/10/07/vijay-family-2-2025-10-07-18-15-33.jpg)
ആഡംബര കാർ ശേഖരം
വിജയ്യുടെ ആഡംബര കാർ ശേഖരം അദ്ദേഹത്തിൻ്റെ ഏറ്റവും വിലപിടിപ്പുള്ള സ്വത്തുക്കളിൽ ഒന്നാണ്. റോൾസ് റോയ്സ് ഗോസ്റ്റ് (ഏകദേശം 2.5 കോടി രൂപ), റേഞ്ച് റോവർ ഇവോക്ക് (ഏകദേശം 65 ലക്ഷം രൂപ), ഫോർഡ് മസ്താങ് (ഏകദേശം 74 ലക്ഷം രൂപ), മെഴ്സിഡസ് ബെൻസ് GLA (ഏകദേശം 87 ലക്ഷം രൂപ) വോൾവോ XC90, ബിഎംഡബ്ല്യു X5, ബിഎംഡബ്ല്യു X6, ഓഡി A8 L എന്നിവയും താരത്തിന്റെ ആഡംബര കാർ ശേഖരത്തിൽ ഉൾപ്പെടുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us