scorecardresearch

സംഗീതയ്ക്ക് നഷ്ടപരിഹാരമായി 250 കോടി രൂപ; വിവാഹമോചനക്കേസിൽ ഒത്തുതീർപ്പിനൊരുങ്ങി വിജയ്

വിജയ്-സംഗീത വിവാഹമോചനം: 250 കോടി രൂപയുടെ ഒത്തുതീർപ്പിന് നീക്കം. 27 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ സംഗീത കോടതിയെ സമീപിച്ചു. ചർച്ചകൾ സജീവം

വിജയ്-സംഗീത വിവാഹമോചനം: 250 കോടി രൂപയുടെ ഒത്തുതീർപ്പിന് നീക്കം. 27 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ സംഗീത കോടതിയെ സമീപിച്ചു. ചർച്ചകൾ സജീവം

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sangeetha Vijay

ചെന്നൈ: തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയും ഭാര്യ സംഗീത സ്വർണലിംഗവും 27 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാനൊരുങ്ങുന്ന വാർത്ത സിനിമാ-രാഷ്ട്രീയ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ചെന്നൈയിലെ ചെങ്കൽപ്പെട്ട് കുടുംബ കോടതിയിൽ സംഗീത വിവാഹമോചന ഹർജി ഫയൽ ചെയ്തതിന് പിന്നാലെ, കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ വിജയ് ആരംഭിച്ചെന്ന് റിപ്പോർട്ട്. 

Advertisment

Also Read:  നിറവിന്റെ പുഞ്ചിരിയുമായി രശ്മിക, ചേർത്തുപിടിച്ച് വിജയ്; വിരോഷ് ദമ്പതികളുടെ സത്യനാരായണ പൂജ ചിത്രങ്ങൾ വൈറൽ

വിവാഹമോചനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരസ്പര ധാരണയോടെ പരിഹരിക്കാനാണ് വിജയ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സംഗീതയ്ക്കും മക്കൾക്കുമായി 250 കോടി രൂപ നഷ്ടപരിഹാരമായി നൽകി കേസ് ഒത്തുതീർപ്പാക്കാൻ ചർച്ചകൾ നടക്കുന്നു എന്നാണ് വിവരം. ഇരുപക്ഷവും ധാരണയിലെത്തിയാൽ സംഗീത കോടതിയിലെ ഹർജി പിൻവലിച്ചേക്കും.

Advertisment

Also Read: രാധികയോട് എനിക്കെന്നും ആദരവ് മാത്രം, ആ സൗഹൃദം ഇന്നും തുടരുന്നു: രാധികയെ കുറിച്ച് ശരത് കുമാറിന്റെ ആദ്യഭാര്യ ഛായ

1954-ലെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയിരിക്കുന്നത്. വിജയ്ക്ക് മറ്റൊരു നടിയുമായി 2021 മുതൽ വിവാഹേതര ബന്ധമുണ്ടെന്നും ഇത് കുടുംബജീവിതത്തിൽ വലിയ വിള്ളലുകൾ ഉണ്ടാക്കിയെന്നും ഹർജിയിൽ ആരോപിക്കുന്നു. നടന്റെ ഭാഗത്തുനിന്നുണ്ടായ മാനസിക പീഡനവും തനിക്കുണ്ടായ കടുത്ത പ്രയാസങ്ങളും ചൂണ്ടിക്കാട്ടുന്ന സംഗീത, നീലാങ്കരയിലെ വീട്ടിൽ താമസിക്കാനുള്ള അനുമതിയും സ്ഥിരമായ ജീവനാംശവുമാണ് കോടതിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

Also Read: ഒറ്റയ്ക്ക് ജീവിച്ച് മടുത്തു, മക്കളെ സ്നേഹിക്കുന്ന, എന്നെ മനസിലാക്കുന്ന ഒരാളെ വേണം; കുറിപ്പുമായി രേണു സുധി

1999-ൽ വിവാഹിതരായ ഇവർക്കിടയിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. വിജയിയുടെ രാഷ്ട്രീയ പ്രവേശന ചടങ്ങുകളിലോ സിനിമാ ഓഡിയോ ലോഞ്ചുകളിലോ സംഗീതയുടെ സാന്നിധ്യം ഇല്ലാതിരുന്നത് നേരത്തെ തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പലതവണ കുടുംബാംഗങ്ങൾ ഇടപെട്ട് ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയെങ്കിലും പരാജയപ്പെട്ടതോടെയാണ് സംഗീത നിയമനടപടിയിലേക്ക് നീങ്ങിയത്.

രാഷ്ട്രീയ പ്രവേശനത്തിനിടെ തിരിച്ചടി

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന വിജയിയെ സംബന്ധിച്ചിടത്തോളം ഈ വിവാദങ്ങൾ വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്. മകൻ സഞ്ജയ് സിനിമാ സംവിധാനത്തിലേക്ക് ചുവടുവെക്കാനിരിക്കെയാണ് മാതാപിതാക്കൾ വേർപിരിയുന്നത് എന്നതും ശ്രദ്ധേയമാണ്. വിവാഹമോചന വാർത്തയോട് വിജയ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Also Read:  മികച്ച ബാലതാരമായി ബേബി അമേയ; പാറുക്കുട്ടിയ്ക്ക് ആശംസകളുമായി ബിജു സോപാനം

Vijay

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: