/indian-express-malayalam/media/media_files/uploads/2022/02/Unni-Mukundan-Pinarayi-Vijayan-.jpg)
മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് നടൻ ഉണ്ണി മുകുന്ദൻ. ദുബായിൽ വെച്ചാണ് താരം മുഖ്യമന്ത്രിയെ കണ്ടത്. തിരക്കുകൾക്കിടയിലും തന്നെ കാണാൻ അനുവദിച്ചതിലും പ്രഭാതഭക്ഷണത്തിന് ഒപ്പം കൂട്ടിയതിലുമുള്ള സന്തോഷം ഉണ്ണി മുകുന്ദൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
"കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാറിനെ കാണാൻ സാധിച്ചത് അഭിമാനകരമായ കാര്യമാണ്. നിങ്ങളുടെ തിരക്കുപിടിച്ച ഷെഡ്യൂളിൽ നിന്ന് സമയം മാറ്റിവെച്ചതിനും വളരെ സൗഹൃദപരമായിരുന്നതിനും പ്രഭാതഭക്ഷണത്തിന് ഒപ്പം ഇരുത്തിയതിനും നന്ദി, ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഓർമ്മകളിൽ ഒന്നായിരിക്കും ഇത്. ഈ അവിസ്മരണീയ ദിനം ഒരുക്കിത്തന്നതിന് ജോൺ ബ്രിട്ടാസ് ഏട്ടന് നന്ദി. സംസ്ഥാനത്തിന്റെ എന്ത് ആവശ്യത്തിനും സദാസന്നദ്ധമായി എന്നുമുണ്ടാകും. സൗകര്യമുള്ളപ്പോൾ മേപ്പാടിയൻ സിനിമ കാണാമെന്ന് സമ്മതിച്ചതാണ് എനിക്ക് ഏറ്റവും സന്തോഷം! ഞാൻ ത്രില്ലിലാണ്" ഉണ്ണി മുകുന്ദൻ കുറിച്ചു.
ജനുവരി 14നാണ് മേപ്പടിയാൻ തിയേറ്ററുകളിൽ എത്തിയത്. വിഷ്ണു മോഹന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദൻ തന്നെയാണ്. ഒരു പക്കാ ഫാമിലി എന്റർടൈനറായി എത്തിയ മേപ്പടിയാനിൽ അഞ്ജു കുര്യനാണ് നായിക.
ചിത്രം ഫെബ്രുവരി ആറിന് ദുബായ് എക്സ്പോയിൽ പ്രദര്ശിപ്പിക്കുന്നുണ്ട്. ഇതിനായാണ് താരം ദുബായിൽ എത്തിയതെന്നാണ് സൂചന. അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷമാണ് ഒരാഴ്ച്ചത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി യുഎഇയിൽ എത്തിയത്.
Also Read: ടൊവിനോയുടെ ‘നാരദൻ’ മാർച്ചിൽ തിയേറ്ററിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.