/indian-express-malayalam/media/media_files/uploads/2021/07/methil-devika-and-mukesh.jpg)
കൊല്ലം: നടനും കൊല്ലം എംഎൽഎയുമായ മുകേഷും നർത്തകി മേതിൽ ദേവികയും വിവാഹ ബന്ധം വേർപിരിയുന്നതായി റിപ്പോർട്ട്. വിവാഹബന്ധം വേര്‍പെടുത്താൻ മേതില്‍ ദേവിക വക്കീല്‍ നോട്ടീസ് അയച്ചതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.
എട്ടു വർഷം മുന്പാണ് മുകേഷും ദേവികയും വിവാഹിതരായത്. രണ്ടു പേരുടെയും ആശയങ്ങള്‍ യോജിച്ച് പോകുന്ന സാഹചര്യമല്ലെന്ന് തോന്നിയതിനാലാണ് വിവാഹബന്ധം പിരിയുന്നതെന്ന് ദേവിക പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
''മുകേഷ് നല്ല മനുഷ്യനാണ്. അദ്ദേഹത്തോട് വ്യക്തിവൈരാഗ്യമില്ല. മുകേഷിന്റെ കുടംബത്തോടും പ്രശ്നമില്ല. ജീവിതത്തിൽ നല്ല ഭർത്താവായിരുന്നില്ല. കുടുംബജീവിതം നല്ല രീതിയിൽ കൊണ്ടുപോകാനായില്ല. ഒന്നും വാങ്ങിയെടുക്കാൻ ഉദ്ദേശമില്ല. ഇനി നാളെ വേർപിരിഞ്ഞാലും നല്ല സുഹൃത്തായി തുടരും, '' ദേവിക പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.
2013 ഒക്ടോബര്‍ 24 നായിരുന്നു മുകേഷും മേതില്‍ ദേവികയും വിവാഹിതരായത്. എറണാകുളം മരടിലെ മുകേഷിന്റെ വീട്ടിൽ വച്ചായിരുന്നു വിവാഹം. മരട് സബ് റജിസ്ട്രാർ ഓഫീസിലാണ് വിവാഹം റജിസ്റ്റർ ചെയതത്. ഇതിനാലാണ് എറണാകുളത്തുനിന്ന് വക്കീൽ നോട്ടിസ് അയച്ചതെന്നാണ് മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നത്.
Also Read: തെന്നിന്ത്യൻ നടി ജയന്തി വിടവാങ്ങി
മുകേഷും ദേവികയും ഒരേ സമയം കേരള സംഗീത നാടക അക്കാദമി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. രണ്ടു തവണയായി കൊല്ലത്തുനിന്നുള്ള എംഎൽഎയാണു മുകേഷ്. പാലക്കാട് സ്വദേശിയാണ് മേതിൽ ദേവിക.
ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ ശേഷമായിരുന്നു ദേവികയുമായുള്ള വിവാഹം. തെന്നിന്ത്യൻ നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ. 1987ൽ വിവാഹിതരായ മുകേഷും സരിതയും ഇരുപത്തിയഞ്ച് വർഷത്തെ വിവാഹ ജീവിതത്തിനു ശേഷം 2011ലായിരുന്നു വേർപിരിഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.