scorecardresearch
Latest News

‘മിസ്റ്റർ തീവണ്ടി’എന്നു ആരാധകർ, യാത്ര ചിത്രങ്ങളുമായി ടൊവിനോ

കുടുംബവുമായി ജോര്‍ദാനില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് ടൊവിനോ ഷെയര്‍ ചെയ്തിരിക്കുന്നത്.

‘മിസ്റ്റർ തീവണ്ടി’എന്നു ആരാധകർ, യാത്ര ചിത്രങ്ങളുമായി ടൊവിനോ

മലയാളസിനിമയില്‍ ആരാധകര്‍ ഏറെയുളള താരമാണ് ടൊവിനോ തോമസ്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് ടൊവിനോ. യാത്രാ ചിത്രങ്ങളും മറ്റും ടൊവിനോ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. കുടുംബവുമായി ജോര്‍ദാനില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് ടൊവിനോ ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

തീവണ്ടിയ്‌ക്കൊപ്പം ടൊവിനോ പങ്കുവച്ച ചിത്രത്തിനു താഴെ രസകരമായ കമന്റുകളാണ് നിറയുന്നത്. ‘മിസ്റ്റര്‍ തീവണ്ടി, മണവാളന്‍ വസീം ഇന്‍ ജോര്‍ദാന്‍’ അങ്ങനെ നീളുന്നു കമന്റുകള്‍. ടൊവിനോ അഭിനയിച്ച ‘തീവണ്ടി’ എന്ന ചിത്രത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഫൊട്ടൊ എന്നാണ് ആരാധകര്‍ പറയുന്നത്.

‘തല്ലുമാല’ ആണ് ടൊവിനോയുടെ അവസാനമായി തീയറ്ററുകളിലെത്തിയ ചിത്രം.ഖാലിദ് റഹ്‌മാന്റെ സംവിധായത്തില്‍ പുറത്തിറങ്ങിയ ചിത്രമായ ‘തല്ലുമാല’ വേറിട്ട ദൃശ്യാനുഭവമാണ് പ്രേക്ഷകര്‍ക്കു സമ്മാനിച്ചത്. ആഷിക്ക് ഉസ്മാന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ കല്ല്യാണി പ്രിയദര്‍ശന്‍, ഷൈന്‍ ടോം ചാക്കോ, ലുക്ക്മാന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. ചിത്രത്തിലെ ടോവിനോയുടെ ഡാന്‍സും ഏറെ ശ്രദ്ധ നേടിയിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor tovino thomas shares jordan travel photos with family