Latest News
കോവിഡ്: എ, ബി പ്രദേശങ്ങളിൽ ഓഫീസുകളിൽ 50 ശതമാനം ഹാജർ
അനന്യ അലക്‌സിന്റെ സുഹൃത്ത് ജിജു മരിച്ചനിലയില്‍
സുരേന്ദ്രൻ ഏഴാം സാക്ഷി; കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു
ദേശീയപാത വികസനം: ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്ന് ഹൈക്കോടതി
കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാം; അനുമതി നൽകി ഹൈക്കോടതി
കനത്ത മഴ: മഹാരാഷ്ട്രയില്‍ മണ്ണിടിച്ചിലില്‍ 36 മരണം
വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
പെഗാസസ് അവസാനിക്കുന്നില്ല; അനില്‍ അംബാനിയും അലോക് വര്‍മയും നിരീക്ഷണപ്പട്ടികയില്‍
കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
രാജ്യത്ത് 35,342 പേര്‍ക്ക് കോവിഡ്; രോഗമുക്തി നിരക്ക് 97.36 ശതമാനം

അന്ന് സ്കൂൾ ലീഡറായിരുന്നു ഈ താരം

കുട്ടിക്കാലത്തു തന്നെ മിടുക്കനായിരുന്ന താരത്തിന്റെ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു

Tovino Thomas, Tovino Thomas childhood photo, Tovino Thomas photo

താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്ക് എന്നും കൗതുകം സമ്മാനിക്കുന്ന ഒന്നാണ്. യുവനടന്മാരിൽ ശ്രദ്ധേയനായ ടൊവിനോ തോമസിന്റെ സ്കൂൾകാലത്തിൽ നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സ്കൂൾ മാഗസിനിൽ നിന്നുള്ളതാണ് ചിത്രം. അന്ന് സ്കൂൾ ലീഡറായിരുന്നു ടൊവിനോ. കുട്ടിക്കാലത്തു തന്നെ മിടുക്കനായിരുന്ന താരത്തിന്റെ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

വലിയ സിനിമാപാരമ്പര്യമോ കൈപ്പിടിച്ചുയർത്താൻ ഗോഡ് ഫാദറോ ഒന്നുമില്ലാതെ സിനിമയിലെത്തി സ്വന്തമായൊരിടം ഉണ്ടാക്കിയെടുത്ത താരമാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ പടിപടിയായി ഉയർന്ന് നായകപദവിയോളം എത്താനും ടൊവിനോയ്ക്ക് സാധിച്ചു. പ്രഭുവിന്‍റെ മക്കൾ (2012) ആയിരുന്നു ടൊവിനോയുടെ അരങ്ങേറ്റ ചിത്രം. എഞ്ചിനീയറായിരുന്ന ടൊവിനോ ജോലി ഉപേക്ഷിച്ചാണ് തന്റെ പാഷനായ അഭിനയത്തിലേക്ക് എത്തിയത്.

ടൊവിനോയ്ക്ക് കരിയറിൽ വലിയൊരു ബ്രേക്ക് നൽകിയ ചിത്രം ‘എന്ന് നിന്‍റെ മൊയ്തീൻ’ ആയിരുന്നു. പിന്നീട് ‘ഗപ്പി’, ‘ഒരു മെക്സിക്കൻ അപാരത’, ‘ഗോദ’, ‘തരംഗം’, ‘മായാനദി’, ‘ആമി’, ‘അഭിയും ഞാനും’, ‘മറഡോണ’, ‘തീവണ്ടി’, ‘ഒരു കുപ്രസിദ്ധ പയ്യൻ’, ‘എന്റെ ഉമ്മാന്റെ പേര്’, ‘ലൂസിഫർ’, ‘ഉയരെ’, ‘വൈറസ്’, ‘ആൻഡ് ദ ഓസ്കാർ ഗോസ് ടു’, ‘ലൂക്ക’, ‘കൽക്കി’, ‘എടക്കാട് ബറ്റാലിയൻ’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം കവരാൻ ടൊവിനോയ്ക്ക് ആയി. ‘മാരി 2’ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴകത്തും ശ്രദ്ധ നേടാൻ ടൊവിനോയ്ക്ക് കഴിഞ്ഞു.

ജിയോ ബേബി സംവിധാനം ചെയ്യുന്ന റോഡ് മൂവിയായ ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ആണ് റിലീസ് കാത്തിരിക്കുന്ന ടൊവിനോ ചിത്രം.

Read more: കുഞ്ഞു വാവയുടെ പേര് പരിചയപ്പെടുത്തി ടൊവീനോ; കണ്ണെടുക്കാതെ നോക്കി ഇസ

ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തിയ സന്തോഷത്തിലാണ് ടൊവിനോ ഇപ്പോൾ. ടൊവിനോയ്ക്കും ലിഡിയയ്ക്കും ഒരു മകൻ കൂടി പിറന്നിരിക്കുകയാണ്. തഹാൻ ടൊവിനോ എന്നാണ് മകന് താരം പേരിട്ടിരിക്കുന്നത്. ഹാൻ എന്നു വിളിക്കുമെന്നും ടൊവിനോ വ്യക്തമാക്കി.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor tovino thomas school days old photo

Next Story
കീര്‍ത്തി സുരേഷ് കേന്ദ്ര കഥാപാത്രമാകുന്ന ‘പെൻഗ്വിന്‍’; ട്രെയിലർKeerthi Suresh, Penguin trailer, Penguin amazon prime
The moderation of comments is automated and not cleared manually by malayalam.indianexpress.com