മുംബൈ: സിനിമാ- നാടക നടന്‍ ടോം അല്‍ട്ടര്‍ അന്തരിച്ചു. മുംബൈയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. 67 വയസായിരുന്നു. ത്വക്കിലെ അര്‍ബുദം കാരണം ഏറെ നാളായി ചികിത്സയിലായിരുന്നു. പത്മശ്രീ പുരസ്കാരത്തിന് അര്‍ഹനായ അദ്ദേഹം സബാന്‍ സംബല്‍ക്കെ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ഏറെ ശ്രദ്ധേയനാണ്.

അമേരിക്കന്‍ പാരമ്പര്യമുളള ഇന്ത്യന്‍ നടനായ ടോം അല്‍ട്ടര്‍ 1976ല്‍ ധര്‍മേന്ദ്ര അഭിനയിച്ച ചരസിലൂടെയാണ് വെളളിത്തിരയിലേക്ക് പ്രവേശിച്ചത്. പിന്നീട് ശത്രഞ്ജ് കേ ഖിലാഡി, ഗാന്ധി ക്രാന്തി, ബോസ്: ദ ഫൊര്‍ഗോട്ടണ്‍ ഹീറോ ആന്റ് വീര്‍ സറ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഹിന്ദി ഹാസ്യപരമ്പരയായ സബാന്‍ സംബല്‍ക്കെ (1993-1997) ആണ് അദ്ദേഹത്തെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ