scorecardresearch
Latest News

എങ്ങും പച്ചപ്പും ഹരിതാഭയും, എന്റെ സ്വപ്നകൂട്; വീഡിയോയുമായി ടിനി ടോം

നടൻ ടിനി ടോമിന്റെ വീടിന്റെ കാഴ്ചകൾ

Tiny Tom, Tiny Tom dream home, Tiny Tom Eden video
Actor Tiny Tom’s dream home ‘Eden'

മിമിക്രി രംഗത്തു നിന്നെത്തി സിനിമയിൽ മേൽവിലാസമുണ്ടാക്കിയെടുത്ത നടന്മാരിൽ ഒരാളാണ് ടിനി ടോം. കൊച്ചി ആലുവയിലാണ് ടിനി ടോമിന്റെ ഏദൻ എന്ന വീട് സ്ഥിതി ചെയ്യുന്നത്. മരങ്ങളാലും ചെടികളാലും ചുറ്റപ്പെട്ടു കിടക്കുകയാണ് ഈ വീട്. വീടും പരിസരവുമെല്ലാം അടങ്ങുന്ന ഒരു വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് ടിനി ടോം ഇപ്പോൾ

മുൻപ്, നടിയും അവതാരകയുമായ സുബി സുരേഷും തന്റെ യൂട്യൂബ് ചാനലിലൂടെ ടിനി ടോമിന്റെ വീട് പരിചയപ്പെടുത്തിയിരുന്നു. സുബിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ടിനി. അസുഖവേളയിലും മരണസമയത്തുമൊക്കെ സുബിയ്ക്കും കുടുംബത്തിനും താങ്ങായി ടിനിയും ഉണ്ടായിരുന്നു.

“എന്റെ ഗുരുനാഥൻ ആണ് ടിനി ടോം. എന്നും ജീവിതത്തിൽ പിന്തുണ നൽകുന്ന വ്യക്തി,” എന്ന മുഖവുരയോടെയാണ് സുബി ടിനിയെ പരിചയപ്പെടുത്തിയത്. തന്റെ യൂട്യൂബ് ചാനലിന് ഒരു ലക്ഷം സബ്‌സ്ക്രൈമ്പേഴ്സ് ആയ സന്തോഷം പങ്കിടാൻ കേക്കുമായി ടിനിയുടെ വീട്ടിലെത്തിയതായിരുന്നു സുബി.

ആദ്യകാലത്ത് ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ടിനി ടോമിന്റെ കരിയറിലെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ‘പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്. ഇന്ന് മലയാളസിനിമയിലെ സജീവതാരങ്ങളിൽ ഒരാളാണ് ടിനി.

മമ്മൂട്ടിക്കുവേണ്ടി ഏതാനും ചിത്രങ്ങളിൽ ബോഡി ഡ്യൂപ് ചെയ്‌തും ടിനി ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി ഇരട്ട വേഷത്തിലെത്തിയ അണ്ണൻ തമ്പി, ഈ പട്ടണത്തിൽ ഭൂതം, പാലേരിമാണിക്യം എന്നീ മൂന്ന് സിനിമകളിലും ടിനിയാണ് മമ്മൂട്ടിക്കു വേണ്ടി ഡ്യൂപ് ചെയ്‌തിട്ടുള്ളത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor tiny toms dream home eden watch video