Live on Facebook: മലയാളികളുടെ പ്രിയ സിനിമാ താരവും മിമിക്രി ആർട്ടിസ്റ്റുമായ ടിനി ടോം ഐഇ മലയാളം ഫെയ്സ്ബുക്ക് ലെെവിൽ. ഇന്നു രാത്രി എട്ടു മണി മുതലാണ് താരം ഫെയ്‌സ്ബുക്ക് ലെെവില്‍ എത്തുക. നിങ്ങള്‍ക്കും പങ്കു ചേരാം, ചോദ്യങ്ങള്‍ ചോദിക്കാം. ചോദ്യങ്ങൾക്ക് ടിനി ലൈവായി മറുപടി പറയും.
മിമിക്രിയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ടിനി ടോം ഇപ്പോൾ മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ്. സ്റ്റേജ് ഷോകളിലും ടിനി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വിനയ് ഫോർട്ട്, അലൻസിയർ എന്നിവർക്കൊപ്പം ടിനി ടോം മുഖ്യവേഷത്തിലെത്തിയ ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ലോക്ക്ഡൗണ്‍ കാലത്ത് തങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ച് നിരവധി സെലിബ്രിറ്റികളാണ് ഐഇ മലയാളം ഫെയ്സ്ബുക്ക് ലെെവിൽ എത്തുന്നത്. നടിയും മോഡലുമായ മറീന മെെക്കിൾ കുരിശിങ്കിലാണ് ഇന്നലെ ലെെവിൽ അതിഥിയായി എത്തിയത്. ആരാധകരുടെ ചോദ്യങ്ങൾക്കെല്ലാം മറീന വളരെ രസകരമായ മറുപടികളാണ് നൽകിയത്.
കുടുംബത്തോടൊപ്പം കോഴിക്കോടുള്ള വീട്ടിലാണ് മറീന ഇപ്പോൾ. സിനിമകൾ കണ്ടും ഫിറ്റ്‌നസ് കാര്യങ്ങൾ ശ്രദ്ധിച്ചും ലോക്ക്‌ഡൗണ്‍ ദിവസങ്ങൾ ചെലവഴിക്കുകയാണ് താരം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണെന്നും വിവാഹത്തെ കുറിച്ച് ഉടൻ ആലോചിക്കുന്നില്ലെന്നും മറീന ഫെയ്‌സ്‌ബുക്ക് ലൈവിലെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.