ക്യാൻസർ ബാധിച്ച് ചികിത്സയ്ക്ക് പണമില്ലാതെ കഴിയുന്ന തമിഴ് നടൻ തവസിക്ക് ചികിത്സ സഹായവുമായി നടൻ വിജയ് സേതുപതി. തവസിയുടെ ചിക്തിസയ്ക്കായി വിജയ് സേതുപതി ഒരു ലക്ഷം രൂപ സംഭാവന നൽകി.
ക്യാൻസർ ചികിത്സയ്ക്ക് സാമ്പത്തിക സഹായം തേടുന്ന തവസിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. രോഗബാധമൂലം ശരീര ഭാരം കുറഞ്ഞ തവസിയെ കണ്ടാൽപോലും തിരിച്ചറിയാത്ത രൂപത്തിലായിരുന്നു.
“ഞാൻ കിഴക്കു ചീമയിലെ (1993) മുതൽ രജനീകാന്തിന്റെ ഏറ്റവും പുതിയ അണ്ണാത്തെ വരെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എനിക്ക് ഇത്തരമൊരു രോഗം വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല,” സിനിമയിലെ സുഹൃത്തുക്കളുടെയും സഹപ്രവത്തകരുടേയും സഹായം തേടുന്നതിനിടെ വീഡിയോയിൽ തവസി പറഞ്ഞു.
நண்பன் @soundar4uall இன்று நடிகர் #தவசி அவர்களை சந்தித்து.. மக்கள் செல்வன் @VijaySethuOffl வழங்கிய 1 லட்சத்தை உதவியாக வழங்கிவிட்டு.. அவனும் 10 ஆயிரம் ரூபாயை உதவியாக வழங்கினான்
இறைவன் உங்களுக்கு மேலும் உதவிக்கரம் நீட்டுவான். pic.twitter.com/HktqLfD2xk
— Riyaz A (@Riyaz_Ctc) November 17, 2020
ഒരു വലിയ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിൽ ജീവിതകാലം മുഴുവൻ സിനിമ സെറ്റുകളിൽ കൂടുതൽ ചെലവഴിക്കുന്ന ജൂനിയർ അഭിനേതാക്കളുടെ ദുഃഖകരമായ അവസ്ഥയിലേക്ക് വെളിച്ചം വീശുന്നതാണ് തവസിയുടെ നിർഭാഗ്യകരമായ പ്രതിസന്ധി.
മുപ്പത് വർഷത്തിലേറെയായി ചലച്ചിത്രമേഖലയുടെ ഭാഗമായ തവസിക്ക് സഹായം നൽകണമെന്ന് സോഷ്യൽ മീഡിയയിലെ ആളുകൾ സെലിബ്രിറ്റികളോട് അഭ്യർത്ഥിച്ചു.
റിപ്പോർട്ടുകൾ പ്രകാരം നടൻ ശിവകാർത്തികേയൻ തവസിയുടെ മെഡിക്കൽ ബില്ലുകൾ അടയ്ക്കാമെന്്ന വാഗ്ദാനം ചെയ്തിട്ടുണ്ട്. ശിവകാർത്തികേയന്റെ ഹിറ്റ് കോമഡി ചിത്രമായ വരുതപടാത്ത വാലിബർ സംഗം (2013) എന്ന സിനിമയിൽ തവസി ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook