തമിഴ് നടൻ തവസി അന്തരിച്ചു. കാൻസർ രോഗബാധയെത്തുടർന്നാണ് മരണം. തിങ്കളാഴ്ച വൈകുന്നേരമാണ് മരണം സംഭവിച്ചതെന്ന് അദ്ദേഹത്തെ പ്രവേശിപ്പിച്ച മധുരയിലെ ശരവണ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ അധികൃതർ അറിയിച്ചു.

ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ പി ശരവണൻ തവസിയുടെ കുടുംബത്തിന് അനുശോചനം അറിയിച്ചു.

ക്യാൻസർ ചികിത്സയ്ക്ക് സാമ്പത്തിക സഹായം തേടുന്ന തവസിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. രോഗബാധമൂലം ശരീര ഭാരം കുറഞ്ഞ തവസിയെ കണ്ടാൽപോലും തിരിച്ചറിയാത്ത രൂപത്തിലായിരുന്നു.

“ഞാൻ കിഴക്കു ചീമയിലെ (1993) മുതൽ രജനീകാന്തിന്റെ ഏറ്റവും പുതിയ അണ്ണാത്തെ വരെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എനിക്ക് ഇത്തരമൊരു രോഗം വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല,” സിനിമയിലെ സുഹൃത്തുക്കളുടെയും സഹപ്രവത്തകരുടേയും സഹായം തേടുന്നതിനിടെ വീഡിയോയിൽ തവസി പറഞ്ഞിരുന്നു.

തവസിക്ക് നടൻ വിജയ് സേതുപതി ചികിത്സ സഹായം നൽകിയിരുന്നു . തവസിയുടെ ചിക്തിസയ്ക്കായി വിജയ് സേതുപതി ഒരു ലക്ഷം രൂപയാണ് സംഭാവന നൽകിയത്.

ഒരു വലിയ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിൽ ജീവിതകാലം മുഴുവൻ സിനിമ സെറ്റുകളിൽ കൂടുതൽ ചെലവഴിക്കുന്ന ജൂനിയർ അഭിനേതാക്കളുടെ ദുഃഖകരമായ അവസ്ഥയിലേക്ക് വെളിച്ചം വീശുന്നതായിരുന്നു തവസിയുടെ നിർഭാഗ്യകരമായ പ്രതിസന്ധി.

മുപ്പത് വർഷത്തിലേറെയായി ചലച്ചിത്രമേഖലയുടെ ഭാഗമായ തവസിക്ക് സഹായം നൽകണമെന്ന് സോഷ്യൽ മീഡിയയിലെ ആളുകൾ സെലിബ്രിറ്റികളോട് അഭ്യർത്ഥിച്ചിരുന്നു.

നടൻ ശിവകാർത്തികേയൻ തവസിയുടെ മെഡിക്കൽ ബില്ലുകൾ അടയ്ക്കാമെന്ന് വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ വന്നിരുന്നു. ശിവകാർത്തികേയന്റെ ഹിറ്റ് കോമഡി ചിത്രമായ “വരുത്തപ്പെടാത്ത വാലിബർ സംഗം” (2013) എന്ന സിനിമയിൽ തവസി ഒരു ചെറിയ വേഷം ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook