കോടതി നടപടികളെ അവഹേളിച്ചെന്ന് ആരോപിച്ച് നടൻ സൂര്യയ്ക്ക് എതിരെ സ്വമേധയാ കേസെടുക്കാൻമദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അമ്രേശ്വർ പ്രതാപ് സാഹിയ്ക്ക് ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം കത്തെഴുതി. നീറ്റ് പരീക്ഷകൾ നടത്തുന്നതിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച സൂര്യ നടത്തിയ പ്രസ്താവനയെ തുടർന്നാണ് ഈ നടപടി.
കോവിഡിന്റെ പശ്ചാത്തലത്തിൽ വിർച്വലായി മാറിയ കോടതികളാണ് വിദ്യാർത്ഥികളോട് നീറ്റ് പരീക്ഷ എഴുതാൻ ഉത്തരവിടുന്നതെന്നായിരുന്നു സൂര്യയുടെ പരാമർശം. ഈ പ്രസ്താവനയ്ക്ക് എതിരെയാണ് ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം ചീഫ് ജസ്റ്റിസിനോട് പരാതിപ്പെട്ടത്.
My heart goes out to the three families..! Can't imagine their pain..!! pic.twitter.com/weLEuMwdWL
— Suriya Sivakumar (@Suriya_offl) September 13, 2020
“ആ പ്രസ്താവന കോടതിയെ അവഹേളിക്കുന്നതിനു തുല്യമാണ്. ജഡ്ജിമാരുടെ സത്യനിഷ്ഠയേയും നമ്മുടെ രാജ്യത്തിന്റെ മഹത്തായ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തെയും തുരങ്കം വെയ്ക്കുന്നു എന്നു മാത്രമല്ല, ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം ഇല്ലാതാകാനും കാരണമാവും,” എന്നാണ് ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം കത്തിൽ പറയുന്നത്. “നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ പ്രതാപം ഉയർത്തിപ്പിടിക്കുന്നതിനായി നടൻ സൂര്യയ്ക്ക് എതിരെ കോടതി അലക്ഷ്യത്തിനുള്ള നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെടുന്നു,” ചീഫ് ജസ്റ്റിസിനെഴുതിയ കത്തിൽ ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം എഴുതിയതായി ദ ഹിന്ദു റിപ്പോർട്ടിൽ പറയുന്നു.
Read more: കോവിഡ്-19: സിനിമാ മേഖലയിലെ ദിവസവേതനക്കാർക്ക് പത്ത് ലക്ഷം നൽകി സൂര്യയും കാർത്തിയും