scorecardresearch
Latest News

ഒടുവിൽ ചിരിക്കുന്നൊരു റോൾ കിട്ടി : മോൺസ്റ്ററിനെ കുറിച്ച് സുദേവ്

മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സുദേവ് നായര്‍

ഒടുവിൽ ചിരിക്കുന്നൊരു റോൾ കിട്ടി : മോൺസ്റ്ററിനെ കുറിച്ച് സുദേവ്

വൈശാഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. ഹണി റോസ്, ലെന, സിദ്ദിഖ്, സുദേവ് നായര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സുദേവ് നായര്‍.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സുദേവ് തന്റെ ഭാഗ്യത്തെക്കുറിച്ചു പറയുന്നത്. ‘ മോഹന്‍ലാല്‍ സാറിന്റെ കൂടെ അഭിനയിക്കണം എന്നത് എന്റെ ചെറുപ്പകാലം മുതലുളള ആഗ്രഹമായിരുന്നു. ഇത്രയും അനുഭവ സമ്പന്നരായ ആളുകളുടെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ഒരു ബമ്പര്‍ ലോട്ടറി അടിച്ച ഫീലാണ് എനിയ്ക്കിപ്പോള്‍’ സുദേവ് പറഞ്ഞു. ഇതുവരെയും താന്‍ ഇത്തരത്തിലൊരു കഥാപാത്രം ചെയ്തിട്ടില്ലെന്നും, ചിത്രം ഒരു ത്രില്ലര്‍ റൈഡായിരിക്കുമെന്നും സുദേവ് പറയുന്നു.

ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയാണ്. ആശിര്‍വാദ് സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം ഒക്ടോബര്‍ 21 നാണ് റിലീസിനെത്തുക. ഛായാഗ്രഹണം സതീഷ് കുറുപ്പ്, എഡിറ്റിങ്ങ് ഷമീര്‍ മുഹമ്മദ് എന്നിവര്‍ നിര്‍വ്വഹിക്കുന്നു. ദീപക് ദേവാണ് ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor sudev nair shares his happiness on working in mohanlal starring film monster