scorecardresearch

ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതി; വെന്റിലേറ്ററിൽ നിന്നും മാറ്റി

ഇന്ന് വൈകുന്നേരത്തോടെ റൂമിലേക്ക് മാറ്റും

കൊച്ചി: ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ എറണാകുളം മെഡിക്കൽ സെന്ററിൽ  പ്രവേശിപ്പിക്കപ്പെട്ട ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയെന്ന് താരത്തോട്  അടുത്ത വൃത്തങ്ങൾ പറയുന്നു . സ്ഥിതി മെച്ചമായതിനെ തുടർന്ന് വെന്റിലേറ്ററിൽ നിന്നും മാറ്റി. ആശുപത്രിയിലുള്ള കുടുംബാംഗങ്ങളോടും അടുത്ത സുഹൃത്തുക്കളോടും ശ്രീനിവാസന്‍ സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ അണുബാധ ഒഴിവാക്കാനായി സന്ദർശകരെ പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇന്ന് വൈകുന്നേരത്തോടെ റൂമിലേക്ക് മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹോസ്പിറ്റൽ വൃത്തങ്ങൾ  അറിയിക്കുന്നു.

ശ്വാസകോശത്തിൽ ഫ്ലൂയിഡ് നിറഞ്ഞതും നീർക്കെട്ടുണ്ടായതുമാണ് ശ്രീനിവാസന്റെ ആരോഗ്യനിലയെ ബാധിച്ചത്.  ബുധനാഴ്ച രാവിലെ ഡബ്ബിങ്ങിനായി ലാൽ മീഡിയയിൽ എത്തിയപ്പോൾ തളർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് പെട്ടെന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മകൻ ധ്യാൻ ശ്രീനിവാസനും  ചലച്ചിത്ര താരങ്ങളായ നിവിൻ പോളി, അജു വർഗീസ് എന്നിവരും  ആശുപത്രിയിലെത്തിയിരുന്നു. ചെന്നൈയിലായിരുന്ന വിനീത് ശ്രീനിവാസനും വിവരം അറിഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചേർന്നു.

 

 

 

 

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor sreenivasan hospitalized updates