scorecardresearch
Latest News

ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതി; ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ

മാർച്ച് 30ന് ശ്രീനിവാസനെ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീനിവാസനെ ബൈപാസ് സർജറിയ്ക്ക് വിധേയനാക്കിയിരുന്നു

ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതി; ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ
ഫയൽ ചിത്രം

അങ്കമാലി​: ഹൃദയം സംബന്ധമായ അസുഖത്തെ തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ. ബൈപാസ് സർജറിയ്ക്ക് വിധേയനാക്കിയ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ പുറപ്പെടുവിച്ച മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

മാർച്ച് 30നാണ് ശ്രീനിവാസനെ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുന്നത്. ഹൃദയധമനികളിൽ ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്ന് മാർച്ച് 31ന് നടനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. ചെറിയ കഫക്കെട്ടുള്ളതിനാൽ അദ്ദേഹം വെന്റിലേറ്ററിൽ തുടരുകയാണെന്ന് നടനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

ഇന്നലെ ശ്രീനിവാസന്റെ 66ാം ജന്മദിനമായിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor sreenivasan health condition updates