കൊച്ചി: ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ ശ്രീനിവാസൻ ആശുപത്രി വിട്ടു. ആരോഗ്യനില സുരക്ഷിതമായതിനെ തുടർന്ന് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. അങ്കമാലിയിലെ അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ ആയിരുന്നു ചികിത്സ.
മാർച്ച് 30നാണ് നെഞ്ചുവേദനയെ തുടർന്ന് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം തന്നെ അദ്ദേഹത്തെ ബൈപാസ് സർജറിക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.
ശസ്ത്രക്രിയക്കു ശേഷം മൂന്ന് ദിവസം വെന്‍റിലേറ്ററിൽ കഴിഞ്ഞ അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതോടെ അണുബാധ ഉണ്ടായി. ഇതോടെ വീണ്ടും വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതോടെ ഈ മാസം 12ന് വെന്റിലേറ്ററിൽ നിന്നും മാറ്റിയിരുന്നു.
Also Read: ബേബി ശാലിനി മുതൽ നയൻതാര വരെ; ശബ്ദം കൊണ്ട് വിസ്മയിപ്പിച്ച് ശ്രീജ