Latest News
സംസ്ഥാനത്ത് മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്
ഇന്ന് ചെറിയ പെരുന്നാള്‍; ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ആഘോഷം
ഇസ്രയേലിന് പിന്തുണ, സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷ: ജോ ബൈഡന്‍
35-ാം വയസില്‍ പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ
രാജ്യത്ത് 3.62 ലക്ഷം പുതിയ കേസുകള്‍; 4,120 മരണം

ശിവാജി ഗണേശന് ഒപ്പമുള്ള ഈ താരപുത്രനെ മനസിലായോ?

ബാലതാരമായി എത്തിയ ഈ കുട്ടി പിന്നീട് മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ചു

Sivaji Ganesan, Pranav Mohanlal, Pranav Mohanlal, Pranav Mohanlal childhood photo, Pranav Mohanlal films, Pranav Mohanlal Hrudayam, ശിവാജി ഗണേശൻ, പ്രണവ് മോഹൻലാൽ, Indian express malayalam, IE malayalam

സിനിമാതാരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ കാണാനും അവരുടെ ജീവിതത്തെ കുറിച്ച് കൂടുതൽ അറിയാനും പ്രേക്ഷകർക്ക് എന്നും കൗതുകമാണ്. തമിഴകത്തിന്റെ ഇതിഹാസതാരമായിരുന്നു ശിവാജി ഗണേശൻ. ശിവാജിക്ക് ഒപ്പമിരിക്കുന്ന ഒരു കൊച്ചു മിടുക്കന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ആ കുട്ടി മറ്റാരുമല്ല, മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാലാണ് അത്.

Sivaji Ganesan, Pranav Mohanlal, Pranav Mohanlal, Pranav Mohanlal childhood photo, Pranav Mohanlal films, Pranav Mohanlal Hrudayam, ശിവാജി ഗണേശൻ, പ്രണവ് മോഹൻലാൽ, Indian express malayalam, IE malayalam

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായ ‘ഒരു യാത്രാമൊഴി’യിൽ മോഹൻലാലും ശിവാജിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. ചിന്നനും പെരിയവരുമായി ഇരുവരും സ്ക്രീനിൽ തകർത്തഭിനയിച്ചപ്പോൾ രണ്ടു അഭിനയവിസ്മയങ്ങളെ ഒന്നിച്ച് കണ്ട സന്തോഷമായിരുന്നു പ്രേക്ഷകർക്കും. ശിവാജി ഗണേശന്റെ 18-ാം ചരമവാർഷികത്തിൽ തന്റെ പെരിയവരെ ഓർത്തുകൊണ്ട് മോഹൻലാൽ പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു.

“ശിവാജി ഗണേശനൊപ്പം സ്ക്രീൻ പങ്കുവയ്ക്കാൻ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നു. ഒരു അഭിനേതാവ് എന്നതിനേക്കാളും അദ്ദേഹം എനിക്കൊരു കുടുംബാംഗത്തെ പോലെ ആയിരുന്നു. 18 വർഷങ്ങൾ കടന്നു പോയിട്ടും ആ ഓർമ്മകൾ ഇപ്പോഴും ഹൃദയത്തിൽ നിലനിൽക്കുന്നു. പ്രാർത്ഥനകൾ,” മോഹൻലാൽ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ‘ഒരു യാത്രാമൊഴി’ എന്ന ചിത്രത്തിലെ ഇരുവരും ഒന്നിച്ചുള്ള ചിത്രവും താരം പങ്കുവച്ചു.

1966-ല്‍ പത്മശ്രീ പുരസ്‌കാരവും 1984 ല്‍ പത്മഭൂഷണും നൽകി രാജ്യം ആദരിച്ച ശിവാജി ഗണേശൻ 2001 ജൂലൈ 21-നാണ് അന്തരിച്ചത്. 1999-ല്‍ പുറത്തിറങ്ങിയ ‘പടയപ്പ’ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം.

പ്രിയദർശന്റെ കഥയ്ക്ക് ജോൺ പോൾ തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തത് പ്രതാപ് പോത്തനായിരുന്നു. 1997 ലാണ് ചിത്രം റിലീസിനെത്തിയത്. മോഹന്‍ലാലിനും ശിവാജി ഗണേശനുമൊപ്പം നെടുമുടി വേണു, ഭാരതി, രഞ്ജിത, തിലകൻ, എം.ജി.സോമന്‍, മണിയൻപിള്ള രാജു, എൻ.എഫ്.വർഗീസ് എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിച്ച ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ഇളയരാജ സംഗീതം പകർന്ന ചിത്രത്തിലെ ഗാനങ്ങളും ഏറെ ജനപ്രീതി നേടി. പ്രത്യേകിച്ചും കാക്കാല കണ്ണമ്മ, തൈമാവിന്‍ തണലിൽ തുടങ്ങിയ ഗാനങ്ങൾ.

Read more: മലയാള സിനിമയിലെ ഇതിഹാസ നടനാണ് ഈ കൊച്ചുപയ്യൻ

ബാലതാരമായി എത്തി പിന്നീട് മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ച നടനാണ് പ്രണവ്. ‘ആദി’എന്ന ചിത്രത്തിലൂടെയായിരുന്നു പ്രണവിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലും നായകനായി പ്രണവ് എത്തി. സര്‍ഫിംഗ്, ജെറ്റ് സ്‌കൈ റൈഡിംഗ് രംഗങ്ങളിലുമെല്ലാം ഏറെ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പ്രിയദർശൻ സംവിധാനം ചെയ്ത ‘മരക്കാർ’ ആണ് റിലീസിനൊരുങ്ങുന്ന പ്രണവ് ചിത്രം.

വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ എന്ന പുതിയ ചിത്രത്തിലും പ്രണവുണ്ട്. ആരാധകരുടെ ഏറെ നാളുകളായുള്ള കാത്തിരിപ്പിനൊടുവിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ചിത്രമാണ് ‘ഹൃദയം’. വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ ഡിസംബറിലായിരുന്നു. ദർശന രാജേന്ദ്രനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Read more: കളികൂട്ടുകാർ ഒറ്റ ഫ്രെയിമിൽ; വൈറലായി ‘ഹൃദയം’ ലൊക്കേഷൻ ചിത്രം

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor sivaji ganeshan with star kid old photo celebrity childhood photo

Next Story
മകളുടെ പിറന്നാൾ ആഘോഷമാക്കി പ്രസന്നയും സ്നേഹയും; ചിത്രങ്ങൾSneha, സ്നേഹ, പ്രസന്ന, prasanna, prasanna birthday, prasanna age, prasanna daughter, prasanna sneha, prasanna sneha daughter, prasanna sneha family, prasanna sneha family photo, sneha daughter, sneha prasanna daughter birthday, prasanna latest, Indian express malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com