scorecardresearch

ഇത് ചിമ്പു തന്നെയോ?; പുതിയ രൂപം കണ്ട് അമ്പരന്ന് ആരാധകർ

15 കിലോയോളം ശരീരഭാരമാണ് ചിമ്പു കുറച്ചിരിക്കുന്നത്

15 കിലോയോളം ശരീരഭാരമാണ് ചിമ്പു കുറച്ചിരിക്കുന്നത്

author-image
Entertainment Desk
New Update
Simbu, Simbu new look, Vendhu Thanindhathu Kaadu movie, Gautham Menon movie, ചിമ്പു

സിനിമകൾക്കു വേണ്ടിയും കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് വേണ്ടിയുമൊക്കെ മേയ്ക്ക് ഓവർ നടത്തി അമ്പരപ്പിച്ച നിരവധി താരങ്ങൾ നമുക്കുണ്ട്. ഇപ്പോഴിതാ, നടൻ ചിമ്പുവാണ് ഡെഡിക്കേഷൻ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്. പുതിയ ചിത്രത്തിന് വേണ്ടി ചിമ്പു നടത്തിയ മേയ്ക്ക് ഓവർ കണ്ട ഞെട്ടലിലാണ് ആരാധകർ.

Advertisment

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് ചിമ്പു ശരീരഭാരം കുറച്ചിരിക്കുന്നത്. 15 കിലോയിലേറെ ശരീരഭാരമാണ് ചിമ്പു കുറച്ചിരിക്കുന്നത്. പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

'വെന്ത് തനിന്തത് കാട്' എന്ന ചിത്രത്തിലൂടെ വീണ്ടും ഗൗതം മേനോനും ചിമ്പുവും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്കും പ്രതീക്ഷകളേറെയാണ്. ഒരു റൂറല്‍ ഡ്രാമ-ത്രില്ലര്‍ ആണ് ചിത്രം.

Advertisment

Read more: ആദ്യം അരമണ്ഡലത്തിൽ ഇരിക്കൂ ശിഷ്യാ; ചിമ്പുവിനെ നൃത്തം പഠിപ്പിച്ച് ശരണ്യ മോഹൻ

Simbu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: