scorecardresearch
Latest News

മെഹ്റിന്റെ ജന്മദിനം ആഘോഷമാക്കി സിജു വിത്സൻ

മകളുടെ ഒന്നാം പിറന്നാളാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളുമായി സിജു

Siju Wilson, Siju Wilson daughter, Siju Wilson daughter meher

നടൻ, നിർമ്മാതാവ് എന്നീ നിലകളിൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച വ്യക്തിയാണ് സിജു വിൽസൺ. മകൾ മെഹറിന്റെ ഒന്നാം പിറന്നാളിന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കു വെച്ചിരിക്കുകയാണ് സിജു വിൽസൺ. കഴിഞ്ഞ മേയിലാണ് സിജുവിനും ഭാര്യ ശ്രുതിക്കും മകൾ മെഹറിൻ ജനിച്ചത്.

നേരം,  പ്രേമം , ഹാപ്പി വെഡ്ഡിംഗ്  കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ആദി, നീയും ഞാനും , മറിയം വന്നു വിളക്കൂതി, വരനെ ആവശ്യമുണ്ട് എന്നിവയാണ് സിജു അഭിനയിച്ച പ്രധാന ചിത്രങ്ങൾ. വിനയൻ സംവിധാനം ചെയ്ത ചരിത്ര സിനിമയായ പത്തൊമ്പതാം നൂറ്റാണ്ട് ആണ് സിജു അഭിനയിച്ച അവസാന ചിത്രം.

കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആറാട്ടുപ്പുഴ വേലായുധ പണിക്കർ എന്ന കഥാപാത്രത്തെയാണ് സിജു അവതരിപ്പിച്ചിരിക്കുന്നത്. സിനിമക്കായി തടി കുറക്കുകയും, ആയോധനമുറകൾ പരിശീലിക്കുകയും ചെയ്തിരുന്നു.സിജു നിർമിച്ച വാസന്തി എന്ന സിനിമ കഴിഞ്ഞ വർഷം മികച്ച സിനിമക്കുള്ള സംസ്ഥാന പുരസ്ക്കാരം നേടിയിരുന്നു. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ സിജു അവതരിപ്പിച്ചിരുന്നു.

Read more: കാറ്റിനും പേമാരിയ്ക്കുമൊപ്പം ജനിച്ച മാലാഖകുഞ്ഞ്; അച്ഛനായ സന്തോഷം പങ്കു വച്ച് സിജു വിത്സൺ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor siju wilson shares daughter s birthday photos