Latest News

ഇത് മെഹർ; മകളെ പരിചയപ്പെടുത്തി സിജു വിൽ‌സൺ

മകളുടെ പേരിടൽ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും സിജു പങ്കുവച്ചിട്ടുണ്ട്

Siju Wilson, Siju Wilson daughter, Siju Wilson daughter name, Meher Siju Wilson, Siju Wilson wife, സിജു വിത്സൺ, Siju Wilson Family

അടുത്തിടെയാണ് നടൻ സിജു വിത്സണും ഭാര്യ ശ്രുതി വിജയനും മകൾ ജനിച്ചത്. മകൾ ജനിച്ച സന്തോഷം സിജു തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ, മകൾക്ക് പേരിട്ട വിശേഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് സിജു. മെഹർ സിജു വിത്സൺ എന്നാണ് മകൾക്ക് പേരു നൽകിയിരിക്കുന്നത്. പേരിടൽ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും താരം പങ്കു വച്ചിട്ടുണ്ട്.

നടൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ വ്യക്തിയാണ് സിജു. നേരം, പ്രേമം, ഹാപ്പി വെഡ്ഡിംഗ്, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ആദി, നീയും ഞാനും, മറിയം വന്നു വിളക്കൂതി, വരനെ ആവശ്യമുണ്ട് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ അഭിനയമാണ് സിജു കാഴ്ച വച്ചത്,

മികച്ച ചിത്രത്തിനുള്ള സംസ്ഥാനപുരസ്കാരം ലഭിച്ച വാസന്തിയുടെ നിർമ്മാതാവും സിജു വിത്സൺ ആണ്. ചിത്രത്തിൽ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയും സിജു അവതരിപ്പിച്ചു.

Read more: എന്തു പണീം ചെയ്യും സാറേ; പുരികം ത്രെഡ് ചെയ്തും പാചകം ചെയ്തും സിജു വിത്സൺ

വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന ചരിത്രസിനിമയിലെ നായകകഥാപാത്രത്തെ അവതരിപ്പിക്കുകയാണ് സിജു ഇപ്പോൾ. പുതുമുഖം കയാദു ലോഹർ ആണ് നായിക. ആറാട്ടുപ്പുഴ വേലായുധ പണിക്കർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സിജു അവതരിപ്പിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor siju wilson reveals his daughter s name

Next Story
ഗിന്നസ് റെക്കോർഡ് ഉള്ളവർക്ക് പൈസ കിട്ടുമോ ചേട്ടാ? ആരാധകന്റെ ചോദ്യത്തിന് പക്രുവിന്റെ മറുപടിGuinness Pakru, Ajith, Guinness Pakru with Ajith, Guinness Pakru height in feet, Guinness Pakru films, Guinness Pakru daughter, Guinness Pakru age, Guinness Pakru date of birth, Guinness Pakru family, Guinness Pakru films, ഗിന്നസ് പക്രു
The moderation of comments is automated and not cleared manually by malayalam.indianexpress.com