scorecardresearch

പൊട്ടിക്കരഞ്ഞ് സിദ്ധാർത്ഥ്; വൈകാരിക നിമിഷങ്ങൾക്ക് സാക്ഷികളായി ആരാധകർ

സിദ്ധാർത്ഥിന്റെ വളരെ വൈകാരിമായ ഒരു വീഡിയോയാണ് വൈറലാകുന്നത്.

സിദ്ധാർത്ഥിന്റെ വളരെ വൈകാരിമായ ഒരു വീഡിയോയാണ് വൈറലാകുന്നത്.

author-image
Nandana Satheesh
New Update
Sidharth, Sidharth actor, South actress

Entertainment Desk/ IE Malayalam

തെന്നിന്ത്യൻ സിനിമയിൽ ഏറെ ആരാധകരുള്ള നടനാണ് സിദ്ധാർത്ഥ്. ശങ്കർ സംവിധാനം ചെയ്ത 'ബോയ്സ്' എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തെത്തിയ സിദ്ധാർത്ഥ് അതിവേഗം തന്നെ പ്രിയങ്കരനായി മാറി. പിന്നീട് ആയുത എഴുത്, രംഗ് സേ ബസന്തി, ജിഗർധണ്ട തുടങ്ങി അനവധി ചിത്രങ്ങളിൽ വേഷമിട്ടു. മലയാള സിനിമ 'കമ്മാരസംഭവ'ത്തിലും സിദ്ധാർത്ഥ് അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് സിദ്ധാർത്ഥ്.

Advertisment

വിവിധ വിഷയങ്ങളിൽ അഭിപ്രായ പ്രകടനം നടത്തിയതിന്റെയും നിലപാട് പറഞ്ഞതിന്റെയും പേരിൽ ഒരുപാട് സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്ന താരമാണ് സിദ്ധാർഥ്. സർക്കാരിനെ ഉൾപ്പടെ വിവിധ വിഷയങ്ങളിൽ വിമർശിച്ചിരുന്ന സിദ്ധാർത്ഥിനു നേരെ നിരവധി ഭീഷണികൾ വന്നിരുന്നു. ഇപ്പോഴിതാ സിദ്ധാർത്ഥിന്റെ വളരെ വൈകാരിമായ ഒരു വീഡിയോയാണ് വൈറലാകുന്നത്.

ഗലാട്ട മീഡിയ സംഘടിപ്പിച്ച സിദ്ധാർത്ഥ്ഫാൻസ്ഫെസ്റ്റിവലിൽ പങ്കെടുക്കുകയായിരുന്നു താരം. സംസാരിക്കുന്നതിനിടയിലേക്ക് ഒരു വ്യക്തി കടന്നു വരുകയും അവരെ കണ്ടയുടനെ പൊട്ടിക്കരയുകയുമാണ് സിദ്ധാർത്ഥ്. പിന്നീട് അവരെ കെട്ടിപ്പിടിക്കുകയും കാലിൽ വീണ് അനുഗ്രഹം വാങ്ങുകയും ചെയ്യുന്നുണ്ട് താരം. സിദ്ധാർത്ഥിന്റെ അമ്മയാണെന്നാണ് പലരും കരുതിയത്. എന്നാൽ എഴുത്തുക്കാരൻ സുജാതയുടെ ഭാര്യ സുജാത രംഗനാഥനായിരുന്നത്. സിദ്ധാർത്ഥിനെ ശങ്കർ ചിത്രമായ 'ബോയ്സി'ലേക്ക് റെക്കമന്റ് ചെയ്തത് സുജാതയായിരുന്നു. തന്റെ ഉയർച്ചകൾക്കു കാരണമായ വ്യക്തിയെ കാണാനായതിലുള്ള സന്തോഷം പ്രകടിപ്പിക്കുകയാണ് സിദ്ധാർത്ഥ് ചെയ്തത്.

Advertisment

താരത്തിന്റെ അമ്മയാണെന്ന് തെറ്റിദ്ധരിച്ച പലരും വിമർശിച്ചു കൊണ്ടുള്ള കമന്റുകൾ പോസ്റ്റിനു താഴെ കുറിച്ചു. ദിവസവും കാണുന്ന അമ്മയെ ഇങ്ങനെ കാണുമ്പോൾ എന്തിനാണ് ഇത്ര അധികം ഭാവങ്ങൾ എന്നാണ് പലരും കുറിച്ചത്. ഇതിനു കൃത്യമായ മറുപടിയും സിദ്ധാർത്ഥ് നൽകി,
"എത്രത്തോളം വെറുപ്പാണ് ഇവിടെ. നിങ്ങൾക്ക് നന്മയും സമാധാനവും നേരുന്നു. നന്നായിരിക്കും. ജീവിതം വളരെ കാഠിന്യമേറിയതാണ്. സ്നേഹം നമ്മളെ മുന്നോട്ട് നയിക്കുമെന്ന് പ്രതീക്ഷിക്കാം."

ടക്കർ, ഇന്ത്യൻ 2 എന്നിവയാണ് സിദ്ധാർത്ഥിന്റെ പുതിയ ചിത്രങ്ങൾ. ആക്ഷൻ ത്രില്ലർ ഴോണറിൽ ഒരുങ്ങുന്ന 'ടക്കർ' ഇന്ന് തിയേറ്ററുകളിലെത്തി.

Sidharth

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: