scorecardresearch

നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്റെ വിവാഹ ചിത്രങ്ങള്‍

ഇന്നലെയായിരുന്നു സിദ്ധാർഥ് ഭരതന്റെ വിവാഹം

സംവിധായകന്‍ ഭരതന്റേയും നടി കെ.പി.എസി.ലളിതയുടെയും മകനായ സിദ്ധാര്‍ത്ഥ് ഭരതന്‍ ഞായറാഴ്‌ചയാണ് വീണ്ടും വിവാഹതിനായത്. അടുത്ത സുഹൃത്തായ സുജിനാ ശ്രീധരനെയാണ് താരം വിവാഹം കഴിച്ചത്. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി ഉത്രാളിക്കാവില്‍ വെച്ചായിരുന്നു വിവാഹം. വിവാഹ ചടങ്ങുകളുടെ കൂടുതൽ ചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്

Read Here: നടൻ അനൂപ് ചന്ദ്രൻ വിവാഹിതനായി- ചിത്രങ്ങൾ

2009ലായിരുന്നു സിദ്ധാര്‍ത്ഥിന്റെ ആദ്യ വിവാഹം. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഇരുവരും വേര്‍പിരിയുകയായിരുന്നു. നടന്‍ ജഗതി ശ്രീകുമാറിന്റെ അനന്തരവളായ അഞ്‌ജു എം.ദാസായിരുന്നു സിദ്ധാർത്ഥിന്റെ ആദ്യ ഭാര്യ.

‘നമ്മള്‍’ എന്ന സിനിമയിലൂടെയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ സിനിമയില്‍ എത്തുന്നത്. അച്ഛന്‍ സംവിധാനം ചെയ്ത ‘നിദ്ര’യുടെ റീമേക്കിലൂടെ സംവിധാന രംഗത്തേക്ക് കടന്നു. റിമ കല്ലിങ്കലായിരുന്നു ചിത്രത്തിലെ നായിക. പിന്നീട് ദിലീപിനെ നായകനാക്കി ‘ചന്ദ്രേട്ടന്‍ എവിടെയാ’ എന്ന സിനിമ സംവിധാനം ചെയ്തു. അനുശ്രീ, നമിത പ്രമോദ് എന്നിവരായിരുന്നു നായിക. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത ‘വർണ്യത്തിൽ ആശങ്ക’യാണ് സിദ്ധാർഥ് ഭരതന്റെ മൂന്നാമത്തെ ചിത്രം.

2015ൽ നടന്ന കാർ അപകടത്തിൽ ഗുരുതരമായി സിദ്ധാർഥിന് പരുക്കേറ്റിരുന്നു.പിന്നീട് തിരിച്ചുവന്ന അദ്ദേഹം സിനിമയിൽ അഭിനയിക്കുകയും സിനിമ സംവിധാനം ചെയ്യുകയും ചെയ്തു. അപകടത്തിൽ പരുക്കേറ്റ് ഏറെ നാൾ വിശ്രമത്തിലായിരുന്നു. അതിനുശേഷമാണ് ‘വർണ്യത്തിൽ ആശങ്ക’ സംവിധാനം ചെയ്തത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor sidharth bharathan marriage photos social