Sidharth Bharathan Wedding: സംവിധായകന്‍ ഭരതന്റേയും നടി കെ പി എസി ലളിതയുടെയും മകനായ സിദ്ധാര്‍ത്ഥ് ഭരതന്‍ വിവാഹിതനായി. അടുത്ത സുഹൃത്തായ സുജിനാ ശ്രീധരനെയാണ് താരം വിവാഹം കഴിച്ചത്. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി ഉത്രാളിക്കാവില്‍ വച്ചായിരുന്നു വിവാഹം. നവദമ്പതികളുടെ ചിത്രം നടി മഞ്ജു പിള്ളയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വെച്ചത്.
See Sidharth Bharathan Wedding Photos Here: നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്റെ വിവാഹ ചിത്രങ്ങള്‍
View this post on Instagram
നമ്മള്‍ എന്ന സിനിമയിലൂടെയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ സിനിമയില്‍ എത്തുന്നത്. അച്ഛന്‍ സംവിധാനം ചെയ്ത ‘നിദ്ര’യുടെ റീമേക്കിലൂടെ സംവിധാന രംഗത്തേക്ക് കടന്നു. റിമ കല്ലിങ്കലായിരുന്നു ചിത്രത്തിലെ നായിക. പിന്നീട് ദിലീപിനെ നായകനാക്കി ‘ചന്ദ്രേട്ടന്‍ എവിടെയാ’ എന്ന സിനിമ സംവിധാനം ചെയ്തു. അനുശ്രീ, നമിത പ്രമോദ് എന്നിവരായിരുന്നു നായിക. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
Read More: നടൻ അനൂപ് ചന്ദ്രൻ വിവാഹിതനായി- ചിത്രങ്ങൾ