scorecardresearch

ശബരിമല വിഷയത്തിലെ പ്രതികരണത്തെ കളിയാക്കിയ ‘കുലോത്തുംഗ’നെ അതേ നാണയത്തില്‍ തിരിച്ചടിച്ച് നടന്‍ സിദ്ധാര്‍ഥ്

“ഇന്നത്തെ കലുഷമായ ലോകത്ത് സ്വന്തം അഭിപ്രായങ്ങള്‍ പറയുന്നത് വളരെ പ്രധാനമാണെടാ. മാത്രമല്ല, എന്നെ ‘ബ്രോ’ എന്ന് വിളിക്കരുതെടാ”, കുലോത്തുംഗന് സിദ്ധാര്‍ഥിന്റെ മറുപടി ഇങ്ങനെയായിരുന്നു

ശബരിമല വിഷയത്തിലെ പ്രതികരണത്തെ കളിയാക്കിയ ‘കുലോത്തുംഗ’നെ അതേ നാണയത്തില്‍ തിരിച്ചടിച്ച് നടന്‍ സിദ്ധാര്‍ഥ്
Actor Siddarth epic reply to the twitter troll on Sabarimala women entry issue

അഭിനയത്തില്‍ മാത്രമല്ല, സാമൂഹിക നിലപാടുകള്‍ കൊണ്ടും ശക്തമായ ഇടപെടലുകള്‍ കൊണ്ടും ശ്രദ്ധേയനാണ് നടന്‍ സിദ്ധാര്‍ഥ്. ട്വിറ്റെര്‍ വഴി അദ്ദേഹം നടത്തുന്ന പ്രതികരണങ്ങള്‍ പലതും വളരെ പ്രസക്തവുമാണ്. കഴിഞ്ഞ ദിവസം ശബരിമല വിഷയത്തിലും സിദ്ധാര്‍ഥ് തന്റെ നിലപാട് വെളിപ്പെടുത്തിയിരുന്നു.

“മുസ്‌ലിം – ക്രിസ്ത്യന്‍ സമുദായങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ശബരിമലയിലേക്ക് പോകാന്‍ ആദ്യം മുന്നോട്ടു വന്നു എന്ന കാര്യവും അതേ തുടര്‍ന്ന് ഉണ്ടാകുന്ന പ്രക്ഷോഭങ്ങളും നിലനില്‍ക്കെത്തന്നെ, യുവതികളായ ഹിന്ദു സ്ത്രീകള്‍ക്കും അയ്യപ്പനെ കാണണം എന്ന് ആഗ്രഹമുണ്ട്. എത്ര ഫേക്ക് ന്യൂസ് വന്നാലും അത് മാറുന്നില്ലല്ലോ. അവര്‍ എന്ത് ചെയ്യും?”, സിദ്ധാര്‍ഥ് ട്വിറ്ററില്‍ പറഞ്ഞു.

അതിനു താഴെ കുലോത്തുംഗന്‍ എന്ന ട്വിറ്റര്‍ ഐ ഡിയില്‍ നിന്നും വന്ന മറുപടിയാണ് സിദ്ധാര്‍ഥിനെ ചൊടിപ്പിച്ചത്.

“നിങ്ങള്‍ സിനിമയൊന്നുമില്ലേ ബ്രോ?”, എന്നാണ് ചോദ്യം വന്നത്.

 

“എനിക്ക് നാല് സിനിമയും ഒരു നെറ്റ്ഫ്ലിക്സ് സീരീസും ഉണ്ടെടാ. എപ്പോഴും ആലോചിക്കുകയും ഇടയ്ക്കൊക്കെ ട്വീറ്റ് ചെയ്യുകയും ചെയ്യുന്നതിന്റെ കാരണം അത് ചെയ്യാന്‍ ഒരു മിനിറ്റ് മതി എന്നുള്ളതാണെടാ. ഇന്നത്തെ കലുഷമായ ലോകത്ത് സ്വന്തം അഭിപ്രായങ്ങള്‍ പറയുന്നത് വളരെ പ്രധാനമാണെടാ. മാത്രമല്ല, എന്നെ ‘ബ്രോ’ എന്ന് വിളിക്കരുതെടാ. പിന്നെ ഒന്ന് കൂടി, നീ പോടാ”, കുലോത്തുംഗന് സിദ്ധാര്‍ഥിന്റെ മറുപടി ഇങ്ങനെയായിരുന്നു.

സിദ്ധാര്‍ഥിന്റെ കുറിക്കു കൊള്ളുന്ന മറുപടിയെ പ്രശംസിച്ച് സിനിമാ ലോകത്ത് നിന്നും വരലക്ഷ്മി ശരത്കുമാര്‍, പല്ലവി ശാരദ, ശാരദാ രാമനാഥന്‍ എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്ത്‌ വന്നിട്ടുണ്ട്.

Siddharth Gurumoorthy

ഇതിനു മുന്‍പ് പല അവസരങ്ങളിലും സിദ്ധാര്‍ഥ് ട്വിറ്റെറില്‍ കൊമ്പ് കോര്‍ത്തിട്ടുണ്ട് –   ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് ചിന്തകനും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോർഡ് ഡയറക്ടറുമായ ഗുരുമൂര്‍ത്തിയുടെ വിവാദ പരാമര്‍ശത്തിനു മറുപടി പറഞ്ഞതുള്‍പ്പടെ.  കേരളത്തിന്റെ പ്രളയത്തിന് കാരണം ശബരിമലയിലെ സ്ത്രീ പ്രവേശനം വേണമെന്ന വാദമാണെന്നായിരുന്നു അദ്ദേഹം സൂചിപ്പിച്ചത്.

“ഇരുപത്തിയാറാം വയസ്സില്‍ ഗോയങ്കയുമായി ചേര്‍ന്ന് അടിയന്തരാവസ്ഥയ്ക്കെതിരെ പൊരുതിയ ആളാണ്‌ ഞാന്‍. എന്നെ ഇപ്പോള്‍ അധിക്ഷേപിക്കുന്നവരില്‍ പലരും അന്ന് ജനിച്ചിട്ട്‌ പോലുമില്ല. പിന്നീട് ഒരു രേഖയില്‍ കൃത്രിമം കാണിച്ച് എന്നെ അറസ്റ്റ് ചെയ്യിക്കുന്നത് അംബാനിയാണ്. അത് കഴിഞ്ഞാണ് ബോഫോഴ്സ് കേസും രാഷ്ട്രീയ അഴിമതിയുമടക്കം പലതും നടക്കുന്നത്. ലിബറലുകളും കപട മതേതരവാദികളും എന്നെ എതിര്‍ക്കുന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു എന്ന് പറയാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു” എന്നായിരുന്നു ഗുരുമൂർത്തിയുടെ ട്വീറ്റ്. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതോടെ ഗുരുമൂര്‍ത്തി വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും താന്‍ ഉദ്ദേശിച്ചത് അതല്ലെന്നുമാണ് അദ്ദേഹം നല്‍കിയ വിശദീകരണം.

ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്. “നിങ്ങള്‍ ജനിച്ചുവീഴുന്നതിനും മുന്‍പ് ഈ രാജ്യം മതേതര ജനാധിപത്യമായിരുന്നു. യാതൊരു ബഹുമാനവുമില്ലാതെ വിഷം ചീറ്റുന്നതായുള്ള നിങ്ങളുടെ സ്വഭാവം നിങ്ങള്‍ നിര്‍ത്തേണ്ടിയിരിക്കുന്നു. നിങ്ങള്‍ ഒരു വിഡ്ഢിയാണ് എന്നാണ് ജനങ്ങള്‍ കരുതുന്നത്”.

Read More: കേരളത്തിലെ പ്രളയം ‘അയ്യപ്പകോപം’; ആര്‍എസ്എസ് ചിന്തകനെ ‘ഓടിച്ചിട്ട് അടിച്ച്’ തെന്നിന്ത്യന്‍ താരം സിദ്ധാര്‍ഥ്

Kerala Floods Sidharth Featured

കേരളം പ്രളയത്തിലൂടെ കടന്നു പോയ സമയത്തും കൂടെ നിന്നിട്ടുള്ള തെന്നിന്ത്യന്‍ താരങ്ങളില്‍ പ്രധാനപ്പെട്ടയാളാണ് സിദ്ധാര്‍ഥ്.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പത്തു ലക്ഷം രൂപ നല്‍കുകയും പിന്നീട് ധനസമാഹരണത്തിനായി ട്വിറ്റെറില്‍ ക്യാമ്പൈന്‍ നടത്തുകയും ചെയ്തിരുന്നു താരം. 2015ല്‍ ചെന്നൈയില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയ ആളാണ് സിദ്ധാര്‍ഥ്. മഹാമാരിയില്‍ ഉലയുന്ന കേരളത്തെ തികഞ്ഞ ശ്രദ്ധയോടെയും സ്നേഹത്തോടെയും വീക്ഷിച്ചിരുന്ന സിദ്ധാര്‍ഥ് ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കിയ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു, “എല്ലാവരോടും ഞാന്‍ അപേക്ഷിക്കുകയാണ്. കേരളത്തെ രക്ഷിക്കണം”.

Read More: 2015ല്‍ ചെന്നൈ മുങ്ങിയപ്പോള്‍ ഞങ്ങള്‍ ഇതേ അവസ്ഥയിലായിരുന്നു: പത്തു ലക്ഷം രൂപയുടെ കൈത്താങ്ങുമായി നടന്‍ സിദ്ധാര്‍ഥ്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor siddharth epic reply to the twitter troll on sabarimala women entry issue