Latest News

നടന്‍ ശിവകാര്‍ത്തികേയന്‍ വെള്ളക്കടുവയെ ദത്തെടുത്തു

10 വയസ് പ്രായമുളള കടുവയെ 2.12 ലക്ഷം രൂപ നല്‍കിയാണ് അദ്ദേഹം ദത്തെടുത്തതെന്നാണ് റിപ്പോര്‍ട്ട്

തമിഴ് നടന്‍ ശിവകാര്‍ത്തികേയന്‍ വെള്ളക്കടുവയെ ദത്തെടുത്തു. വണ്ടല്ലൂരിലെ അരിഗ്നര്‍ അണ്ണാ മൃഗശാലയില്‍ നിന്നാണ് 10 മാസത്തേക്ക് അനു എന്ന കടുവയെ അദ്ദേഹം ദത്തെടുത്തതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തേ അദ്ദേഹം മൃഗശാലാ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. ‘വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കുക എന്നത് എല്ലാ പൗരന്മാരുടേയും ഉത്തരവാദിത്തമാണ്. മൃഗശാലയിലുളള 174 തരം ജീവികളില്‍ ഒന്നിനെയെങ്കിലും നിങ്ങള്‍ ഓരോരുത്തരും ദത്തെടുക്കണം,’ നടന്‍ പറഞ്ഞു.

10 വയസ് പ്രായമുളള കടുവയെ 2.12 ലക്ഷം രൂപ നല്‍കിയാണ് അദ്ദേഹം ദത്തെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ദത്തെടുക്കുന്നയാള്‍ക്ക് മൃഗങ്ങളെ പരിപാലിക്കാനും മറ്റുമായി മൃഗശാലാ അധികൃതര്‍ ദിനവും അവസരം നല്‍കും. ഇവയ്ക്ക് ഭക്ഷണം നല്‍കാനും ദത്തെടുക്കുന്നയാളെ അനുവദിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2006ലാണ് ഡല്‍ഹിയിലെ മൃഗശാലയില്‍ നിന്നും അനുവിനെ ചെന്നൈയില്‍ എത്തിക്കുന്നത്.

അനുവിനൊപ്പം ഭീഷ്മര്‍ എന്ന ആണ്‍ കടുവയേയും പാര്‍പ്പിച്ചിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം 2009ല്‍ അനു മൂന്ന് വെളളക്കടുവകള്‍ക്ക് ജന്മം നല്‍കി. അതില്‍ ഒന്ന് ആണും രണ്ടെണ്ണം പെണ്ണുമായിരുന്നു. 2009ല്‍ അവതരിപ്പിച്ചതാണ് മൃഗങ്ങളെ ദത്തെടുക്കാനുളള പദ്ധതി. ഇത് പ്രകാരം ആര്‍ക്ക് വേണമെങ്കിലും മൃഗങ്ങളുടെ ചെലവ് ഏറ്റെടുത്ത് അവയെ ദത്തെടുക്കാം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor shivakarthikeyan adopts a white tigress

Next Story
സത്യം എന്തെന്ന് കാലം പറയുമെന്ന് വൈരമുത്തു; ‘നുണയന്‍’ എന്ന് മറുപടി നല്‍കി ചിന്മയി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express