scorecardresearch

സഹോദരിയുടെ വിവാഹത്തിന് സ്റ്റൈലിഷ് ലുക്കിൽ ഷൈൻ ടോം; വീഡിയോ

ഷൈൻ ടോം ചാക്കോയുടെ സഹോദരിയുടെ വിവാഹദിവസമാണിന്ന്

ഷൈൻ ടോം ചാക്കോയുടെ സഹോദരിയുടെ വിവാഹദിവസമാണിന്ന്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Shine Tom Chacko, Wedding, Malayalam Actor

യുവനടന്മാർക്കിടയിൽ അസാധ്യമായ അഭിനയസിദ്ധിയുള്ള അഭിനേതാവാണ് ഷൈൻ ടോം ചാക്കോ. തേടിയെത്തുന്ന ഓരോ കഥാപാത്രത്തിലും തന്റേതായ കയ്യൊപ്പു പതിപ്പിക്കുന്ന നടൻ. ഉൾകാമ്പുള്ള കഥാപാത്രങ്ങളുമായി സമകാലിക മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് ഷൈൻ.

Advertisment

താരത്തിന്റെ സഹോദരിയുടെ വിവാഹനിശ്ചയമായിരുന്നു തിങ്കളാഴ്ച്ച. ചടങ്ങിനെത്തിയ ഷൈനിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ വിവാഹത്തിന്റെ വീഡിയോയും ശ്രദ്ധ നേടുകയാണ്.

പിങ്ക് ഷെയിഡിലുള്ള സ്യൂട്ട് അണിഞ്ഞാണ് ഷൈൻ എത്തിയത്. ഷൈനിന് മൂന്ന് സഹോദരങ്ങളാണുള്ളത്. വീട്ടിലെ ആദ്യ മകനാണ് ഷൈൻ. ഇളയ അനുജത്തിയുടെ വിവാഹമെന്നാണ് വ്യക്തമാകുന്നത്.

പുതിയ ചിത്രമായ 'അടി'യുടെ പ്രമോഷൻ സമയത്ത് ഷൈൻ ഒരു അഭിമുഖത്തിൽ തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ച് പറഞ്ഞിരുന്നു. "വിവാഹം കഴിക്കുന്നത് എങ്ങനെയെന്നൊക്കെ മറന്നു പോയി. പക്ഷെ കല്യാണ കഴിച്ച് എട്ടു വയസ്സുള്ള കുട്ടിയുണ്ട് എനിക്ക്. സിയൽ എന്നാണ് അവന്റെ പേര്. അമ്മയും മകനും ഇപ്പോൾ മറ്റൊരു ഭൂഖണ്ഡത്തിലാണ്. സെപ്പറേറ്റടായി കഴിഞ്ഞാൽ ആരെങ്കിലും ഒരാളുടെ അടുത്ത് സ്ഥിരമായി നിൽക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ രണ്ടു സ്ഥലത്തെയും കുറ്റങ്ങൾ കേട്ട് വളരേണ്ടി വരും. അപ്പോൾ അവനു കൺഫ്യൂഷനാകും" ഷൈൻ പറഞ്ഞു.

Advertisment

ഷൈൻ വേഷമിടുന്ന ആഷിഖ് അബു ചിത്രം 'നീലവെളിച്ച' വും ഇന്ന് റിലീസിനെത്തി.

Shine Tom Chacko

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: