scorecardresearch
Latest News

കാലു വയ്യാത്തതല്ലേ ചേട്ടാ, ഓടല്ലേ; ഷൈനിനൊപ്പം ഓടിയെത്താനാകാതെ മാധ്യമങ്ങൾ; വീഡിയോ

‘പന്ത്രണ്ട്’ എന്ന ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് പിന്നാലെയാണ് സംഭവം

Shine tom chacko, malayalam actor

അഭിമുഖങ്ങൾക്ക് വേണ്ടിയും അല്ലാതെയും മാധ്യമങ്ങൾക്ക് മുന്നിൽ യാതൊരു കൂസലുമില്ലാതെ എത്തിയിട്ടുള്ള നടനാണ് ഷൈൻ ടോം ചാക്കോ. ഷൈനിന്റെ തുറന്നടിച്ചുള്ള മാധ്യമങ്ങൾക്ക് അഭിപ്രായ പ്രകടനങ്ങൾ പലപ്പോഴും ചർച്ചയായിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ മാധ്യമങ്ങളെ കണ്ട് ഷൈൻ ഓടിമാറിയെന്ന വാർത്തകളാണ് പുറത്തു വരുന്നത്.

‘പന്ത്രണ്ട്’ എന്ന ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് പിന്നാലെയാണ് സംഭവം. ഇടപ്പള്ളി വനിതാ വനിതാ തിയേറ്ററിൽ ആദ്യ ഷോക്കെത്തിയ പ്രേക്ഷകരോട് മാധ്യമപ്രവർത്തകർ സിനിമയെ കുറിച്ചുള്ള അഭിപ്രായം തേടുന്നതിനിടെയാണ് ഒരാൾ ഓടി പോകുന്നത് ശ്രദ്ധയിൽപ്പെടുന്നത്. പുറകെ കൂടിയ മാധ്യമപ്രവർത്തകർ അത് മറ്റാരുമല്ല ചിത്രത്തിലെ നായകൻ ഷൈൻ ടോം ചാക്കോ തന്നെയാണെന്ന് മനസ്സിലാക്കുകയായിരുന്നു.

തുടർന്ന് മാധ്യമങ്ങൾ ഷൈനിന്റെ പ്രതികരണം തേടിയെങ്കിലും അൽപം ഒന്ന് നിന്ന ശേഷം ഷൈൻ വീണ്ടും പുറത്ത് വാഹനത്തിലേക്ക് ഓടിപോവുകയാണ് ചെയ്തത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ‘കാലു വയ്യാത്തതല്ലേ ചേട്ടാ, ഓടല്ലേ’ എന്ന് ഒരാൾ പറയുന്നത് ഉൾപ്പെടെ വീഡിയോയിൽ കേൾക്കാം.

ദേവ് മോഹൻ, വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘പന്ത്രണ്ട് ‘. സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റു പ്രധാന നടീനടന്മാർ. ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍. ബി.കെ. ഹരിനാരായണന്‍, ജോ പോൾ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫ് സംഗീതം പകരുന്നു. നബു ഉസ്മാനാണ് എഡിറ്റർ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor shine tom chacko runs away from media

Best of Express