ഇനിയൊരു ജന്മമുണ്ടെങ്കിൽ നടിയോ ചിത്രകാരിയോ ആകാനല്ല, മറിച്ച് ഒരു മാധ്യമ പ്രവർത്തകയാകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് മുതിർന്ന അഭിനേത്രി ഷീല. തിരുവനന്തപുരത്ത് താൻ വരച്ച ചിത്രങ്ങളുടെ പ്രദർശനത്തെ തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

“ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്ക് നടിയും ആകേണ്ട, ചിത്രകാരിയും ആകേണ്ട. എനിക്കൊരു പത്രക്കാരി ആയാൽ മതി. എന്ത് ചോദ്യം വേണമെങ്കിലും ചോദിക്കാമല്ലോ ആളുകളോട്. നല്ല രസമല്ലേ,” ഷീല പറഞ്ഞു.

Sheela, ഷീല, ഷീലാമ്മ, Actor Sheela, നടി ഷീല, Sheela painting Exhibition, ഷീലയുടെ ചിത്രപ്രദർശനം, Sheela journalist, ഷീലയ്ക്ക് മാധ്യമപ്രവർത്തകയാകണം, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം റഷ്യൻ കൾച്ചറൽ സെന്‍ററിൽ സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ ഷീല വരച്ച നൂറിലധികം ചിത്രങ്ങള്‍ കാണിക്കുകയുണ്ടായി. സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് പ്രദർശനത്തിന് തയ്യാറായതെന്ന് ഷീല പറഞ്ഞു.

Sheela, ഷീല, ഷീലാമ്മ, Actor Sheela, നടി ഷീല, Sheela painting Exhibition, ഷീലയുടെ ചിത്രപ്രദർശനം, Sheela journalist, ഷീലയ്ക്ക് മാധ്യമപ്രവർത്തകയാകണം, iemalayalam, ഐഇ മലയാളം

മന്ത്രി എ.കെ ബാലനായിരുന്നു പ്രദർശനം ഉദ്ഘാടനം ചെയ്തത്. മുമ്പ് നടത്തിയ പ്രദർശനത്തിൽ ബേബി മാത്യു സോമതീരം വാങ്ങിയ ചിത്രങ്ങളാണ് ഇപ്പോൾ റഷ്യൻ കൾച്ചറൽ സെന്‍ററിൽ പ്രദർശനത്തിന് വച്ചത്. ജെ.സി ഡാനിയേൽ അവാർഡ് ഏറ്റുവാങ്ങാനായി തിരുവനന്തപുരത്തെത്തിയതാണ് നടി ഷീല. ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയിൽ നിന്നും ഷീല പുരസ്കാരം ഏറ്റുവാങ്ങും. ആദ്യമായാണ് ഒരു നടിക്ക് ജെസി ഡാനിയേൽ പുരസ്കാരം ലഭിക്കുന്നത്.

Sheela, ഷീല, ഷീലാമ്മ, Actor Sheela, നടി ഷീല, Sheela painting Exhibition, ഷീലയുടെ ചിത്രപ്രദർശനം, Sheela journalist, ഷീലയ്ക്ക് മാധ്യമപ്രവർത്തകയാകണം, iemalayalam, ഐഇ മലയാളം

Sheela, ഷീല, ഷീലാമ്മ, Actor Sheela, നടി ഷീല, Sheela painting Exhibition, ഷീലയുടെ ചിത്രപ്രദർശനം, Sheela journalist, ഷീലയ്ക്ക് മാധ്യമപ്രവർത്തകയാകണം, iemalayalam, ഐഇ മലയാളം

കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ വിതരണവും വൈകുന്നേരം ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനവും അവാർഡ് വിതരണവും നിർവഹിക്കും. സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിക്കും.

Read More: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്യും

മികച്ച നടിക്കുള്ള പുരസ്കാരം യുവതാരം നിമിഷ സജയനാണ് ലഭിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും സൗബി സാഹിറും പങ്കിടുകയായിരുന്നു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത് ഷെരീഫ് ഈസ സംവിധായകനായ ‘കാന്തന്‍- ദ ലവര്‍ ഓഫ് കളര്‍’ ആണ്. മികച്ച സംവിധായകനായി ശ്യാമപ്രസാദും മികച്ച നവാഗത സംവിധായകനായി സക്കരിയ മുഹമ്മദും തെരെഞ്ഞെടുക്കപ്പെട്ടു. അവാർഡ് ജേതാക്കൾ ഇന്ന് പുരസ്കാരങ്ങൾ ഏറ്റ് വാങ്ങും.

മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ മാനിച്ച് മുതിർന്ന ചലച്ചിത്ര പ്രതിഭകളെ ചടങ്ങിൽ ആദരിക്കും. ആദ്യകാല നിർമാതാവ് ആർ.എസ്. പ്രഭു, നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ടി.ആർ. ഓമന, നടിയും ഗായികയുമായ സി.എസ് രാധാദേവി, പ്രേംനസീറിന്റെ ആദ്യനായിക നെയ്യാറ്റിൻകര കോമളം, നടൻ ജി.കെ. പിള്ള, നീലക്കുയിലിൽ ബാലതാരമായി വേഷമിട്ട വിപിൻമോഹൻ, നടൻ ജഗതി ശ്രീകുമാർ, ക്യാമറാമാൻ ടി.എൻ. കൃഷ്ണൻകുട്ടി നായർ, നടിയും പിന്നണിഗായികയുമായ ലതാ രാജു, നിശ്ചല ഛായാഗ്രാഹകനും സംവിധായകനുമായ ശിവൻ, നടി ശ്രീലത നമ്പൂതിരി, സംഘടന സംവിധായകൻ ത്യാഗരാജൻ, സംവിധായകരായ കെ. രഘുനാഥ്, സ്റ്റാൻലി ജോസ് എന്നിവരെയാണ് ചടങ്ങിൽ ആദരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook