Latest News

ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി; മകൾ പിറന്ന സന്തോഷം പങ്കുവച്ച് നടൻ ഷറഫുദ്ദീൻ

സമൂഹമാധ്യമങ്ങളിലൂടെയാണ് താരം സന്തോഷം പങ്കുവച്ചത്

sharafudheen family

മകൾ ദുവായ്ക്ക് കൂട്ടായി ഒരു കുഞ്ഞു അതിഥി കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷത്തിലാണ് നടൻ ഷറഫുദ്ദീൻ. തനിക്കും ഭാര്യ ബീമയ്ക്കും ഒരു മകൾ കൂടി പിറന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്. കുഞ്ഞിനൊപ്പമുള്ള ചിത്രവും ഷറഫുദ്ദീൻ ഷെയർ ചെയ്തിട്ടുണ്ട്.

View this post on Instagram

Blessed with a Baby girl

A post shared by sharafu (@sharaf_u_dheen) on

ആലുവ സ്വദേശിയായ ഷറഫുദ്ദീൻ സെയിൽ എക്സിക്യൂട്ടീവ് ആയും ടൂറിസം രംഗത്തുമെല്ലാം പ്രവർത്തിച്ചതിനു ശേഷമാണ് സിനിമയിലേക്ക് എത്തിയത്. 2015 ൽ ആയിരുന്നു ചങ്ങനാശ്ശേരി സ്വദേശിനിയായ ബീമയുമായുള്ള വിവാഹം.

View this post on Instagram

Happy Vishu #stayhome #staysafe

A post shared by sharafu (@sharaf_u_dheen) on

View this post on Instagram

A post shared by sharafu (@sharaf_u_dheen) on

View this post on Instagram

A post shared by sharafu (@sharaf_u_dheen) on

2013ൽ അൽഫോൺസ് പുത്രന്റെ ‘നേരം’ എന്ന ചിത്രത്തിലൂടെയായിരുന്നു ഷറഫുദ്ദീന്റെ സിനിമ അരങ്ങേറ്റം. തുടർന്ന് ‘ഓം ശാന്തി ഓശാന’യിൽ അഭിനയിച്ചു. 2015ൽ പുറത്തിറങ്ങിയ ‘പ്രേമം’ എന്ന സിനിമയാണ് ഷറഫുദ്ദീന് ബ്രേക്ക് സമ്മാനിച്ചത്. ചിത്രത്തിലെ ഗിരിരാജൻ കോഴി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടി.

View this post on Instagram

Brother wedding Pic By@kalyanaramensweddings @kashwini

A post shared by sharafu (@sharaf_u_dheen) on

View this post on Instagram

A post shared by sharafu (@sharaf_u_dheen) on

View this post on Instagram

#Ooty

A post shared by sharafu (@sharaf_u_dheen) on

View this post on Instagram

Merry Christmas

A post shared by sharafu (@sharaf_u_dheen) on

പാവാട, പ്രേതം, കാർബൺ, ഹാപ്പി വെഡ്ഡിംഗ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ജോർജേട്ടൻസ് പൂരം, റോൾ മോഡൽസ്, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേശ, ആദി, തൊബാമ, ജോണി ജോണി യെസ് പപ്പ, ചിൽഡ്രൻസ് പാർക്ക്, വൈറസ്, വരത്തൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ പിന്നീട് ഷറഫുദ്ദീൻ വേഷമിട്ടു. നായകതുല്യമായ വേഷത്തിൽ ഷറഫുദ്ദീൻ എത്തിയ ചിത്രമായിരുന്നു ‘നീയും ഞാനും’. അടുത്തിടെ അഞ്ചാം പാതിരയിലെ വില്ലൻ വേഷം ഷറഫുദ്ദീന് ഏറെ നിരൂപക പ്രശംസ നേടികൊടുത്തിരുന്നു.

Read more: Anjaam Pathiraa Movie Review: പ്രേക്ഷകനെ പിടിച്ചിരുത്തുന്ന അനുഭവം; ‘അഞ്ചാം പാതിര’ റിവ്യൂ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor sharafudheen blessed with a baby girl family

Next Story
തിയറ്റര്‍ വിട്ടിറങ്ങിയിട്ടും മറക്കാതെ മലയാളി കൂടെക്കൂട്ടിയവ
The moderation of comments is automated and not cleared manually by malayalam.indianexpress.com