നടൻ സെന്തിൽ കൃഷ്ണ(രാജാമണി)യുടെ വിവാഹ റിസപ്‍ഷൻ ഇന്നലെ തിരുവനന്തപുരത്ത് നടന്നു. റിസപ്ഷന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സംവിധായകൻ വിനയൻ, മല്ലികാ സുകുമാരൻ, മധുപാൽ, ഗണേഷ് കുമാർ, കൊച്ചു പ്രേമൻ, സീമ ജി.നായർ, അർച്ചന സുശീലൻ എന്നു തുടങ്ങി സിനിമാസീരിയൽ രംഗത്തെ നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിക്കോട് സ്വദേശി അഖിലയുമായുള്ള സെന്തിലിന്റെ വിവാഹം നടന്നത്. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വച്ച് ശനിയാഴ്ച രാവിലെ നടന്ന വിവാഹത്തിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു പങ്കെടുത്തത്.
Read more: സിനിമാ താരം സെന്തിൽ കൃഷ്ണ (രാജാമണി) വിവാഹിതനായി
ടെലിവിഷൻ ഷോകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയനായ സെന്തിൽ കൃഷ്ണ, കലാഭവൻ മണിയുടെ ജീവിതം പറയുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യെന്ന വിനയൻ ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ സെന്തിലിന്റെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു.
View this post on Instagram
New Couples! #FollowNow @mallu.hub.online . #mallu #couples #senthilkrishna #CoupleGoals
ആഷിഖ് അബു ചിത്രം ‘വൈറസി’ലും ശ്രദ്ധേയമായ കഥാപാത്രത്തെ രാജാമണി അവതരിപ്പിച്ചിരുന്നു. ‘പട്ടാഭിരാമൻ’, ‘ആകാശഗംഗ 2’ തുടങ്ങിയ ചിത്രങ്ങളിലും രാജാമണി അടുത്തിടെ അഭിനയിച്ചിരുന്നു. ജയസൂര്യയെ നായകനാക്കി രാജേഷ് മോഹൻ സംവിധാനം ചെയ്യുന്ന ‘തൃശൂർ പൂര’ത്തിൽ പ്രതിനായക വേഷത്തിലും സെന്തിൽ കൃഷ്ണ എത്തുന്നുണ്ട്. സംഗീത സംവിധായകൻ രതീഷ് വേഗ ആദ്യമായി തിരക്കഥാകൃത്താവുന്ന ‘തൃശൂർ പൂരം’ നിർമിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.