scorecardresearch
Latest News

സിനിമാ താരം സെന്തിൽ കൃഷ്ണ (രാജാമണി) വിവാഹിതനായി

ഗുരുവായൂര്‍ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം

Senthil Krishna, Rajamani, Senthil Krishna marriage, Rajamani Marriage, ശെന്തിൽ കൃഷ്ണ, രാജാമണി, ശെന്തിൽ കൃഷ്ണ വിവാഹിതനായി, രാജാമണി വിവാഹിതനായി, Chalakudikkaran Changathi, ചാലക്കുടിക്കാരൻ ചങ്ങാതി, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

സിനിമാ താരം സെന്തിൽ കൃഷ്ണ(രാജാമണി) വിവാഹിതനായി. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

ടെലിവിഷൻ ഷോകളിലൂടെ ശ്രദ്ധേയനായ ശെന്തിൽ കൃഷ്ണ കലാഭവൻ മണിയുടെ ജീവിതം പറയുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യെന്ന വിനയൻ ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ ശെന്തിലിന്റെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു.

Senthil Krishna, Rajamani, Senthil Krishna marriage, Rajamani Marriage, ശെന്തിൽ കൃഷ്ണ, രാജാമണി, ശെന്തിൽ കൃഷ്ണ വിവാഹിതനായി, രാജാമണി വിവാഹിതനായി, Chalakudikkaran Changathi, ചാലക്കുടിക്കാരൻ ചങ്ങാതി, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

Senthil Krishna, Rajamani, Senthil Krishna marriage, Rajamani Marriage, ശെന്തിൽ കൃഷ്ണ, രാജാമണി, ശെന്തിൽ കൃഷ്ണ വിവാഹിതനായി, രാജാമണി വിവാഹിതനായി, Chalakudikkaran Changathi, ചാലക്കുടിക്കാരൻ ചങ്ങാതി, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

Senthil Krishna, Rajamani, Senthil Krishna marriage, Rajamani Marriage, ശെന്തിൽ കൃഷ്ണ, രാജാമണി, ശെന്തിൽ കൃഷ്ണ വിവാഹിതനായി, രാജാമണി വിവാഹിതനായി, Chalakudikkaran Changathi, ചാലക്കുടിക്കാരൻ ചങ്ങാതി, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം
Read more: കലാഭവൻ മണിയുടെ ശബ്‌ദത്തിൽ ചാലക്കുടിക്കാരൻ ചങ്ങാതിയിലെ ആദ്യഗാനം

ആഷിഖ് അബു ചിത്രം ‘വൈറസി’ലും ശ്രദ്ധേയമായ കഥാപാത്രത്തെ രാജാമണി അവതരിപ്പിച്ചിരുന്നു. ‘പട്ടാഭിരാമൻ’, ‘ആകാശഗംഗ 2’ തുടങ്ങിയ ചിത്രങ്ങളിലും രാജാമണി അടുത്തിടെ അഭിനയിച്ചിരുന്നു. ജയസൂര്യയെ നായകനാക്കി രാജേഷ് മോഹൻ സംവിധാനം ചെയ്യുന്ന ‘തൃശ്ശൂർ പൂര’ത്തിൽ പ്രതിനായക വേഷത്തിലും ശെന്തിൽ കൃഷ്ണ എത്തുന്നുണ്ട്. സംഗീത സംവിധായകൻ രതീഷ് വേഗ ആദ്യമായി തിരക്കഥാകൃത്താവുന്ന ‘തൃശൂർ പൂരം’ നിർമ്മിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor senthil krishna rajamani got married photos

Best of Express