മലയാള ടെലിവിഷൻ രംഗത്തെ നിത്യ ഹരിത നായകനാണ് ശരത്. മിനിസ്ക്രീനിലെ കുഞ്ചാക്കോ ബോബൻ എന്നാണ് ഇദ്ദേഹം അറിയിപ്പെടുന്നത്. കാലാകാലങ്ങളായി പ്രായം തോന്നിക്കാതെ തന്റെ രൂപം കൊണ്ടുനടക്കുന്നയാൾ. നിരവധി സിനിമകളിലും ശരത് അഭിനയിച്ചിട്ടുണ്ട്. മധുര നൊമ്പരക്കാറ്റ്, എന്ന് സ്വന്തം ജാനകിക്കുട്ടി, ദേവദൂതൻ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ വേഷങ്ങളായിരുന്നു ശരത് ചെയ്തത്. ഏറെ മനോഹരമായ പാട്ടുകളും ഈ ചിത്രങ്ങളിൽ ഉണ്ടെന്നത് ശ്രദ്ധേയം.

Read More: ‘എന്റെ ഹൃദയം തകർന്ന ദിവസം’; ഓർമകൾ പങ്കുവച്ച് മീന

‘ദേവദൂതൻ’ എന്ന ചിത്രത്തിലെ ‘പൂവേ പൂവേ പാലപ്പൂവേ’ എന്ന പാട്ട് ഓടക്കുഴലിൽ വായിക്കുന്ന വീഡിയോയാണ് ശരത് ഇന്ന് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. കൈതപ്രം വരികൾക്ക് വിദ്യാസാഗർ ഈണം പകർന്ന ഈ പാട്ട് ആലപിച്ചിരിക്കുന്നത് പി.ജയചന്ദ്രനും കെ.എസ് ചിത്രയുമാണ്.

സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, മുരളി, ജയപ്രദ, വിനീത് കുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ദേവദൂതൻ’. ചിത്രത്തിൽ മനോജ് എന്ന കഥാപാത്രത്തെയാണ് ശരത് അവതരിപ്പിച്ചത്. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ഈ ചിത്രം കോക്കേഴ്സ് ഫിലിംസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രഘുനാഥ് പലേരി ആണ്.

കഥകളി ഗായകൻ കലാമണ്ഡലം ഹരിദാസിന്റെ മകനായ ശരത് കുട്ടിക്കാലത്തു തന്നെ മൃദംഗം, വയലിൻ തുടങ്ങിയ വാദ്യോപകരണങ്ങളിൽ പ്രാവിണ്യം നേടിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook