വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ നടൻ സന്തോഷ് കെ.നായരുടെ മകൾ രാജശ്രീ വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

എ.ടി.അബു സംവിധാനം ചെയ്ത ‘രാഗം താനം പല്ലവി’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് അഭിനയരംഗത്തേക്ക് എത്തുന്നത്. ‘ഇതു ഞങ്ങളുടെ കഥ’ എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ് സന്തോഷ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. തുടർന്നിങ്ങോട്ട് നൂറിലധികം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. ഏപ്രിൽ 18, ഇവിടെ തുടങ്ങുന്നു എന്നീ സിനിമകളിലെ വില്ലൻ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.

കൊതി തീരും വരെ, ഇത് നല്ല തമാശ എന്നീ സിനിമകളിൽ നായകവേഷം ചെയ്തു. യുവജനോത്സവത്തിലെ നിസാർ, ഇരുപതാം നൂറ്റാണ്ടിലെ ജാക്കിയുടെ വലംകയ്യായ ലോറൻസ് തുടങ്ങിയ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. രാപാർക്കാം, കമ്മത്ത് ആൻഡ് കമ്മത്ത് എന്നീ സിനിമകളിൽ കോമഡി വേഷങ്ങളും ചെയ്തിട്ടുണ്ട്. ചില ടെലിവിഷൻ പരമ്പരകളിലും സന്തോഷ് അഭിനയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook