അപ്പുവിന് കൂട്ടായി കുഞ്ഞനുജനെത്തി; സന്തോഷം പങ്കുവച്ച് സഞ്ജു ശിവറാം

ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് സഞ്ജു

Sanju Sivram, Sanju Sivram photos, Sanju Sivram family, Sanju Sivram films, സഞ്ജു ശിവറാം

യുവനടന്മാർക്കിടയിൽ​ ശ്രദ്ധേയനായ മുഖമാണ് സഞ്ജു ശിവറാം. ഇപ്പോഴിതാ, ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് സഞ്ജു. ഭാര്യ അശ്വതി രണ്ടാമതൊരു കുഞ്ഞിനു കൂടി ജന്മം നൽകിയ സന്തോഷത്തിലാണ് നടൻ.

“ഇന്ന്, സൂര്യോദയത്തിനു മുൻപ്, ഞങ്ങളുടെ മകൻ പിറന്നു. അമ്മയും മകനും സുഖമായിരിക്കുന്നു. ബിഗ് ബി, അപ്പു സൂപ്പർ ഹാപ്പിയാണ്,” സഞ്ജു കുറിക്കുന്നു.

ഭാര്യ അത്ര പോരാ, 1983, ബിവെയർ ഓഫ് ഡോഗ്സ്, മൺസൂൺ മാംഗോസ്, ഹലോ നമസ്തേ, അച്ചായൻസ്, മാസ്റ്റർപീസ്, വില്ലൻ, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതനാണ് സഞ്ജു.

Read more: കർഷകനല്ലേ സാറേ, കള പറയ്ക്കാൻ ഇറങ്ങിയതാ; ലോക്ക്ഡൗൺകാല ചിത്രങ്ങളുമായി സഞ്ജു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor sanju sivram and aswathy blessed with a baby boy

Next Story
സിഐഡി രാംദാസിന് എന്റെ നമ്പര്‍ കൊടുത്തോ? പൃഥ്വിയോട് ദുല്‍ഖര്‍Bhramam Movie, Dulquer
The moderation of comments is automated and not cleared manually by malayalam.indianexpress.com