ഗർഭകാലം ഓരോ നിമിഷവും ആസ്വദിച്ചും ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കു വച്ചുമാണ് സമീറ റെഡ്ഡി ഇടക്കാലത്ത് വാർത്തകളിൽ ശ്രദ്ധേയയായത്. കാത്തിരിപ്പിന് ശേഷം രണ്ടാമത്തെ കൺമണി എത്തി. ഇപ്പോൾ മകളുടെ ആദ്യ ചിത്രം സോഷ്യൽ മീഡിയിലൂടെ പങ്കുവച്ചിരിക്കുകയാണ് സമീറ. തന്റെ ശക്തിയാണ്, എവിടെയോ നഷ്ടപ്പെട്ടുപോയ തനിക്ക് വീണ്ടും വഴി വെട്ടിത്തന്നതും സ്വയം കണ്ടെത്താൻ സഹായിച്ചതും മകളാണ് എന്ന് സമീറ പറയുന്നു.
Read More: കാത്തിരിപ്പിനൊടുവില്‍ സമീറയുടെ ‘അമ്മക്കുട്ടി’ എത്തി; കുഞ്ഞ് പിറന്ന സന്തോഷത്തിൽ താരം
View this post on Instagram
Our little angel came this morning My Baby girl ! Thank you for all the love and blessings #blessed
മുംബൈയിലെ ബീംസ് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ജൂലൈ 12നാണ് സമീറ പെൺകുഞ്ഞിന് കുഞ്ഞിന് ജന്മം നല്‍കിയത്. സമീറയുടേയും ഭര്‍ത്താവ് അക്ഷയ് വര്ദെയുടെയും രണ്ടാമത്തെ കുഞ്ഞാണിത്. ഇരുവര്‍ക്കും മൂന്ന് വയസുള്ള ഒരു മകനുണ്ട്. ഹന്‍സ് വര്‍ദെ എന്നാണ് മകന്റെ പേര്. അടുത്തിടെ ഒമ്പതാം മാസത്തില്‍ നിറവയറുമായി അണ്ടര്‍വാട്ടര്‍ ഫോട്ടോ ഷൂട്ട് നടത്തിയത് ശ്രദ്ധേയമായിരുന്നു.
‘എന്റെ ഒമ്പതാം മാസത്തിലെ നിറവയറിന്റെ സൗന്ദര്യം എനിക്ക് ആഘോഷിക്കണം. ഏറ്റവും ദുര്‍ബലമായ, ക്ഷീണവും ഭയവും തോന്നുന്ന, ആകാംക്ഷയേറിയ ഏറ്റവും സൗന്ദര്യമുള്ള സമയം. ഇത് നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്കറിയാം ഇതിന്റെ പോസിറ്റിവിറ്റി പ്രതിധ്വനിക്കുമെന്ന്, കാരണം നമ്മളെല്ലാം ജീവിതത്തിലെ ഓരോ ഘട്ടത്തിലാണ്. ജീവിതത്തിലെ ഈ വ്യത്യസ്ത ഘട്ടങ്ങളേയും അപൂര്‍വമായ ശരീരത്തെയും നമ്മളെത്തന്നെയും സ്നേഹിക്കുകയും അംഗീകരിക്കുകയും വേണം,’ എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് സമീറ കുറിച്ച വാക്കുകള്‍.
മൂത്ത മകന് ഒരു അച്ഛന് കുട്ടിയാണെന്നും അതിനാല്‍ ഒരു അമ്മക്കുട്ടിക്കായാണ് താന്‍ കാത്തിരിക്കുന്നതെന്നും മുമ്പ് സമീറ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അടുത്തിടെ തന്റെ ബേബി ഷവര്‍ ചിത്രങ്ങളും സമീറാ റെഡ്ഡി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ബേബി ഷവര്‍ ചിത്രങ്ങളില്‍ കടും മഞ്ഞ നിറത്തിലുള്ള പട്ടുസാരി അണിഞ്ഞാണ് സമീറ പ്രത്യക്ഷപ്പെട്ടത്.