അയ്യപ്പനും കോശിയും തമ്മിലുള്ള ഈഗോയുടെയും പോരിന്റെയും കഥ പറഞ്ഞ ചിത്രമായിരുന്നു ‘അയ്യപ്പനും കോശിയും’. അടിയും പിടിയും ചവിട്ടുമൊക്കെയായി ചിത്രത്തിൽ സ്റ്റണ്ട് സീനുകളും അത്യാവശ്യത്തിന് ഉണ്ടായിരുന്നു. ചിത്രീകരണത്തിനിടെ അടിയും ചവിട്ടുമൊക്കെ കാര്യമായൊരു ഓർമ പങ്കിടുകയാണ് നടൻ സാബുമോൻ അബ്ദുൽസമദ്. ചിത്രത്തിൽ ബിജുമേനോൻ അവതരിപ്പിക്കുന്ന​ അയ്യപ്പൻനായരോട് കിട്ടിയ തക്കത്തിനൊക്കെ കോർക്കുന്ന കുട്ടമണി എന്ന കഥാപാത്രത്തെയാണ് സാബുമോൻ അവതരിപ്പിച്ചത്.

അയ്യപ്പൻ നായരിൽ നിന്നും ബിജുമേനോൻ മുണ്ടൂർ മാടനായി മാറുന്ന ഒരു പരാക്രമസീൻ ചിത്രത്തിലെ ഹൈലൈറ്റായിരുന്നു. ജെസിബി കൊണ്ട് നിമിഷങ്ങൾക്ക് അകം ഒരു കടമുറി പൊളിച്ച് അടുക്കി, കുട്ടമണിയുടെ ജെസിബിയിൽ വാരിയെടുക്കുന്ന അയ്യപ്പൻനായർ സ്ക്രീനിലും ഭീതിയുണർത്തിയ കാഴ്ചയായിരുന്നു.

“അയ്യപ്പൻ നായരുടെ ചവിട്ട് നെഞ്ചത്ത് വാങ്ങിയ കുട്ടമണിയുടെ അവസ്ഥ. ആദ്യ ദിവസത്തെ മുണ്ടൂർ മാടനുമായുള്ള അടി ഷൂട്ടിന്റെ അന്ന് വൈകുന്നേരത്തെ അനുഭവങ്ങൾ,” എന്ന ക്യാപ്ഷനോടെയാണ് സാബുമോൻ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് രസകരമായ കമന്റുകളുമായി എത്തുന്നത്.

‘ബൈ ദുബൈ, ബിജു ചേട്ടൻ ശരിക്കുമെടുത്തിട്ടലക്കിയല്ലേ?’, ‘മുണ്ടൂര് മാടൻ ശരിക്കും ആവാഹിച്ചോ ആ സമയത്ത് ശരിക്കും ചാമ്പിയതായിരുന്നല്ലേ’, ‘മുണ്ടൂർ മാടനോട് കലിപ്പ് ഇടാൻ പോണായിരുന്നോ’, ‘ഞാനും വിചാരിച്ചു എന്തോരു അഭിനയം, ഫൈറ്റ് ഒക്കെ എന്ത് ഒർജിനാലിറ്റിയാണെന്ന്, എക്സ്പ്രഷൻ ഇട്ടതു മുഴുവൻ ഒർജിനൽ ആയിരുന്നല്ലെ?’, ‘അമ്മാതിരി അഭിനയം അല്ലായിരുന്നോ, പടം കണ്ടപ്പോ നിങ്ങക്കിട്ട് ഒന്ന് പൊട്ടിക്കാൻ എനിക്ക് വരെ തോന്നി’ എന്നിങ്ങനെ പോവുന്നു ചിത്രത്തിന് ലഭിക്കുന്ന കമന്റുകൾ.

Read more: Ayyapanum Koshiyum Movie Review: ഒരഡാർ സിനിമ: ‘അയ്യപ്പനും കോശിയും’ റിവ്യൂ

‘അയ്യപ്പനും കോശിയും’ മലയാളത്തിൽ നേടിയ ഉജ്ജ്വലവിജയത്തിനു പിന്നാലെ തമിഴിലും തെലുങ്കിലും ചിത്രത്തിന് റീമേക്ക് ഒരുങ്ങുന്നു എന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തമിഴിൽ പൃഥ്വിരാജിന്റെ വേഷം കൈകാര്യം ചെയ്യുന്നത് ധനുഷും തെലുങ്കിൽ റാണാ ദഗ്ഗുബാട്ടിയുമാണ്. അതേസമയം, തമിഴിൽ ബിജു മേനോന്റെ വേഷം കൈകാര്യം ചെയ്യുന്നത് ആരാണെന്നതിൽ ഇതുവരെ തീരുമാനം ആയിട്ടില്ല, ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന പേര് വിജയ് സേതുപതിയുടേതാണ്.

Read more: ‘അയ്യപ്പനും കോശിയും’ തെലുങ്കിലും; പൃഥ്വിരാജിന് പകരം റാണാ ദഗുബാട്ടി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook